വനം നശിക്കും അ​ച്ച​ൻ​കോ​വി​ൽ ജ​ല​വൈ​ദ്യു​തപദ്ധ​തി​ക്ക്​ അ​നു​മ​തിയില്ല




അ​ച്ച​ൻ​കോ​വി​ൽ ജ​ല​വൈ​ദ്യു​തപദ്ധ​തി​ക്ക്​ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​ത മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ചു.150 ഏക്കർ വനം നഷ്ടപ്പെടുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് മന്ത്രാലയം അനുമതി നിഷേധിച്ചത്.30 മെഗാവാട്ട് വൈദ്യു തി ഉൽപ്പാദിപ്പിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത് .

 

 

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രധാനയമുള്ളതും ജൈവ വൈവിധ്യത്താൽ സമ്പന്നവുമായ അച്ചൻകോവിൽ മേഖലയിൽ 1000 ഹെ​ക്ട​ർ വ​ന​ഭൂ​മിയെ ബാധിക്കുന്ന ട്വി​ൻ ക​ല്ലാ​ർ ജ​ല​വൈ​ദ്യത പദ്ധതിക്ക് എതിർപ്പുകൾ നേരിടേണ്ടിവരുമെന്നതിനാൽ അ​ച്ച​ൻ​കോ​വി​ൽ, ചെ​ളി​ക്ക​ൽ, വാ​ക്ക​ല്ലാ​ർ എന്നിങ്ങനെ മൂന്നു പദ്ധതികളായി നടപ്പിലാക്കാനായുള്ള ശ്രമത്തിനാണ് തിരിച്ചടി ആയിരിക്കുന്നത്.

 

 

ചെ​ളി​ക്ക​ൽ പദ്ധതിക്കും വാക്കല്ലാർ പദ്ധതിക്കും മുൻപ് തന്നെ അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment