അച്ചന്‍കോവിലാറ്റില്‍ വിഷം കലര്‍ത്തി മീന്‍പിടിത്തം




പ്രളയത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യത്തിനു പുറമെ അച്ചന്‍കോവിലാറ്റില്‍ വിഷം കലര്‍ത്തി മീന്‍പിടിത്തം ആരംഭിച്ചു .രണ്ട് ദിവസം മുൻപ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു മുകള്‍ഭാഗത്ത് വിഷം കലര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ശബരിമല തീര്‍ഥാടനകാലം കഴിഞ്ഞതോടെയാണ് വിഷം കലർത്താൻ ആരംഭിച്ചത്.
 

വലിയപാലത്തിനു സമീപത്തും വലിയകോയിക്കല്‍ ക്ഷേത്രക്കടവിലുമാണ് പലതവണ വിഷം കലര്‍ത്തിയത്. വെള്ളം കുറഞ്ഞതും ഒഴുക്ക് നിലച്ചുകിടക്കുന്നതും കാരണം ചീഞ്ഞമീന്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നുണ്ട്. എല്ലാ വര്‍ഷവും വേനല്‍കാലത്ത് പലതവണയാണ് ആറ്റില്‍ വിഷം കലര്‍ത്തുന്നത്. ഫിഷറീസ് വകുപ്പ് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച്‌ ആറ്റില്‍ നിക്ഷേപിച്ചിരുന്ന വളര്‍ത്തുമീനുകളെല്ലാം കൂട്ടത്തോടെ നശിക്കുകയാണ്‌. 


ജലത്തില്‍ രാത്രിയിലാണ് വിഷം കലര്‍ത്തുന്നത്. പോയ വര്‍ഷങ്ങളില്‍ വിവരം പോലീസില്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതിനാൽ തന്നെ സാമൂഹ്യ വിരുദ്ധരുടെ നടപടികൾ  തുടരുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment