മാഫിയയ്ക്കുമുന്നിൽ മുട്ടുവളയക്കാത്ത ജനകീയ ഡി.വൈ.എസ്.പിയ്ക്ക് സ്ഥലം മാറ്റം




അടൂർ: സാധാരണക്കാരുടെ ചങ്ങാതിയും മാഫിയ പ്രവർത്തകർക്ക് വെല്ലുവിളിയുമായിരുന്ന അടൂർ ഡി.വൈ.എസ്.പി  പി.കെ തോമസ് അടൂരിൽ നിന്നും സ്ഥലം മാറ്റി. അടൂർ സബ് ഡിവിഷനിൽ വ്യാപകമായി നടന്ന മണ്ണ് ഖനനം അവസാ നിപ്പിക്കാനായെന്ന ചാരിതാർത്ഥ്യവുമായാണ് മടക്കയാത്ര. 


പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമായതോടെ ഫെബ്രുവരി  ആറിനാണ് അടൂരിൽ ഡി.വൈഎസ്.പിയായി ഇദ്ദേഹം ചുമതലയേറ്റത്. ഈ സമയം അടൂർ, ഏനാത്ത്, കൊടുമൺ, കോന്നി, പന്തളം, തണ്ണിത്തോട് പോലീസ് സ്റ്റേഷൻ  പരിധിയിൽ വ്യാപകമായ അനധികൃത മണ്ണെടുപ്പും കരിങ്കൽ കടത്തും നടക്കുകയായിരുന്നു. അനധികൃത ഖനനപ്രവർത്തനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ ശക്തമായ നിലപാടുമായി ഡി. വൈ.എസ്.പി  രംഗത്ത് എത്തുകയായിരുന്നു. ഇതോടെ ഇരുന്നൂറോളം വാഹനങ്ങൾ പിടികൂടുകയും മുപ്പത് ലക്ഷം രൂപ സർക്കാരിലേക്ക് അടപ്പിക്കുകയുമായിരുന്നു.


പിടികൂടിയ മണ്ണ്, പാറ, ലോറികൾ എല്ലാം തന്നെ ജിയോളജി വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ മണ്ണ് മാഫിയയുടെ പങ്ക് പറ്റുന്ന ചിലർക്ക് ഡി.വൈ.എസ്.പിയുടെ നിലപാടിനോട് വിയോജിപ്പായിരുന്നു.           ഇതോടെ ഇടതടവില്ലാതെ നടന്ന അനധികൃത മണ്ണ് പാറക്കടത്ത് നിശേഷം നിലച്ചു. ഔദ്യോഗിക വാഹനത്തിൽ പോയാൽ മാഫിയയ്ക്ക് പോലീസിൽ നിന്നുതന്നെ വിവരങ്ങൾ ചോർന്ന് കിട്ടുമെന്നുനു മനസിലാക്കിയ  ഡി.വൈ.എസ്.പി ഓഫീസിലേക്ക് വരുന്നവഴി സ്വകാര്യ വാഹനത്തിൽ പോയാണ് മണ്ണ് - പാറലോറികൾ പിടികൂടിയിരുന്നത് ഡി.വൈ.എസ്.പിയുടെ നേത്യത്വത്തിൽ പ്രത്യേക സ്ക്വാഡ് 24 മണിക്കൂറും  പ്രവർത്തിച്ചിരുന്നു. 


സാധാരണയായി പൊലീസ് പട്രോളിംഗ് അവസാനിക്കുന്ന പുലർച്ചെയാണ് മണ്ണെടുപ്പ് നടന്നിരുന്നത് ഇത് മുന്നിൽ കണ്ട് ഡി.വൈ.എസ് സിയുടെ പ്രത്യേക സ്ക്വാഡ് ഈ സമയം ഇറങ്ങിയാണ് മണ്ണ് ലോറികളും മണ്ണ് മാന്തിയന്ത്രങ്ങളും  പിടികൂടിയിരുന്നത്.


2011 മുതൽ വിജിലൻസിൽ ജോലി നോക്കി വരവെ 2019 ൽ  ഡിവൈ.എസ്  പിയായി സ്ഥാനകയറ്റം ലഭിച്ച തൊടെയാണ് അടൂരിൽ എത്തിയത്. സർവ്വീസിന്റെ കൂടുതൽ സമയവും സ്പെഷ്യൽ യൂണിറ്റിലാണ്  സേവനം അനുഷ്ഠിച്ചത്. ഇപ്പോൾ കൊച്ചി സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെക്കുള്ള ഇദ്ദേഹത്തിന്റെ മാറ്റം  അടൂരുകാർക്ക് തീരാനഷ്ടമാണന്നും ഇദ്ദേഹത്തെ അടൂരിൽ നിന്നും മാറ്റെരുതെന്നും അടൂർ സബ്‌- ഡിവിഷനിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment