ഏനാദിമംഗലം കൂട്ടംപാറയിൽ മലയിടിച്ച് അനധികൃത മണ്ണ് കടത്ത്.




അടൂർ: ഏനാദിമംഗലം പഞ്ചായത്തിൽ രാപകൽ വ്യത്യാസമില്ലാതെ മണ്ണെടുപ്പ് തുടരുന്നു. അടൂരിൽ ഏനാദിമംഗലം ഉൾപ്പെടെയുള്ള മൂന്ന് വില്ലേജുകളിൽ മണ്ണെടുപ്പിന് ഖനന ഭൂവിജ്ഞാന വകുപ്പ്  അമതി നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് അടൂർ ആർ.ഡി.ഒ പത്തനംതിട്ട ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥ സ്വാധീനത്തിലും രാഷ്ട്രീയ പിൻബലത്തിലും ക്വാറി പ്രവർത്തനത്തെ മറയാക്കി ദിവസവുംനൂറ് കണക്കിന് ലോഡ് മണ്ണ് കുന്നിറങ്ങി ടിപ്പർ ലോറിയിൽ കയറി കെ.പി റോഡിലൂടെ കായംകുളം പത്തനാപുരം ഭാഗത്തേക്ക് പോലീസ് കാവലിൽ   പോകുന്നതായി ആരോപണമുണ്ട് . മണ്ണുകടത്ത് വിവരം പോലീസിൽ അറിയിച്ചാൽ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലന്നും ക്വാറി ഉടമയെ വിളിച്ച് അറിയിച്ചശേഷം സ്ഥലത്തെത്തി പ്രഹസനം നടത്തി സൽക്കാരം സ്വീകരിച്ച് മടങ്ങുന്നത് പതിവാണെന്ന്   പ്രദേശവാസികൾപറയുന്നു. 

 

 


ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട്,കുന്നിട,പാറക്കൽ, തൊടുവക്കാട്,ചായലോഡ്,കിൻഫ്രാ വ്യവസായ പാർക്ക്,ഇളമണ്ണൂർ എന്നീഭാഗങ്ങൾകന്ദ്രീകരിച്ചാണ് മണ്ണ് മാഫിയ പ്രവർത്തനം സജീവമായിരിക്കുന്നത്.

 

 

അനധികൃത മണ്ണുമായി കെ.പി.റോഡിലൂടെ കായംകുളം ഭാഗത്തേക്ക് രാത്രി 2 മണി മുതൽ രാവിലെ 6 വരെ പോകുന്ന ടിപ്പർ ലോറികളോട് അടൂർ പോലീസ് കാണിക്കുന്ന മൃദുസമീപനം അവസാനിപ്പിക്കണമെന്ന് എൻ.എ.പി.എം ജില്ലാ കൺവീനർ അനിൽ സി പള്ളിക്കൽ ആവശ്യപ്പെട്ടു
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment