അടുക്കള വൈദ്യം




അടുക്കള വൈദ്യത്തിന്റെ, അമ്മുമ്മ വൈദ്യത്തിന്റെ, കാണാവഴികളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ ഡോ. അഞ്ജുവിനെ, മൂഴിക്കുളം ശാല ഡയറക്ടർ ശ്രീ. പ്രേംകുമാർ മാഷ് സന്തോഷത്തോടെ സ്വാഗതം ചെയ്തു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ Dr. അഞ്ജു" ദ്രവ്യ" യിൽ എംഡി എടുത്തിട്ടുണ്ട്, ഹെൽത്ത് സയൻസിൽ പിഎച്ച്ഡി ചെയ്യുന്നുമുണ്ട്.


അടുക്കള വൈദ്യം എന്നാൽ നാട്ടുവൈദ്യം ആണ്. ഊർജ്ജത്തിന്റെ, അറിവിന്റെ, വൈദ്യത്തിന്റെ, ആരോഗ്യത്തിന്റെ, ആഹ്ലാദത്തിന്റെ ഉറവിടം അടുക്കളയാണ്. ആഹാരമാണ് മഹാ വൈദ്യം, പഥ്യമാണ് മുഖ്യം, എന്ന് ആയുർവേദം അനുശാസിക്കുന്നു. അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ സ്വാധീനിക്കും. വൈദ്യൻ,ഔഷധം,പരിചാരകൻ, രോഗി ഇങ്ങനെ നാലു പാദങ്ങൾ ആയുർവേദത്തിൽ ഉള്ളതുപോലെ ആഹാരത്തിൽ എട്ടുതരം വിധി വിശേഷങ്ങളും കല്പിച്ചിട്ടുണ്ട്.


1. സ്വഭാവം - ശരീരപ്രകൃതി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പ്രായം,ശീലം,പ്രദേശം,എന്നിവ അനുസരിച്ച് ആണിത്. ഉദാ : എല്ലാവർക്കും ഉപയോഗിക്കാവുന്ന ധാന്യമാണ് ചെറുപയർ, അത് ലഘുവാണ്. എന്നാൽ ഉഴുന്ന്, അങ്ങനെയല്ല, കഫ ജന്യമാണ്, ത്വക്ക് രോഗികൾക്കും നല്ലതല്ല.


2. സംസ്കരണം - പാകം ചെയ്യുന്നതോടുകൂടി ഭക്ഷണം ലഘുവായി തീരുന്നു. ദഹനം നന്നായി നടക്കും. തിളപ്പിച്ച പാലും,പച്ചപ്പാലും ഉദാഹരണം.


3. സംയോഗം- ആഹാരം കൂട്ടി ചേർത്ത് കഴിക്കുന്നതും ആയി ബന്ധപ്പെട്ട് -18തരം വിരുദ്ധ ങ്ങളാണ് ആയുർവേദത്തിൽ ഉള്ളത്. തേനും നെയ്യും ഒരേ അളവിൽ മിക്സ് ചെയ്ത് ഉപയോഗിക്കരുത്, പാലും,പാലുൽപ്പന്നങ്ങളും,പുളിയും, മത്സ്യമാംസാദികളുടെ കൂടെയോ,ഉപയോഗിക്കരുത്. തുടർച്ചയായ ഉപയോഗം വിഷതുല്യമായ പ്രഭാവം ഉണ്ടാക്കും.


4. മാത്ര - എന്നാൽ അളവ്, ഓരോ വ്യക്തിയുടെയും ദഹനശക്തി, അഗ്നിബലം,ശരീരപ്രകൃതി,എന്നിവയെ ആശ്രയിച്ചിരിക്കും.


4. ദേശം- താമസിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത , ഉഷ്ണമേഖലയിൽ ഉള്ളവർ വെള്ളം കൂടുതലും,ശീത രാജ്യങ്ങളിൽ മാംസാഹാരവും കൂടുതൽ ഉപയോഗിക്കും.


5. കാലം - ഭക്ഷണ സമയത്തെയാണ് കാലമെന്ന്‌ കണക്കാക്കുന്നത്. വിശപ്പു ഉള്ളപ്പോൾ ആഹാരം കഴിക്കുക,ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുക. രണ്ട് അന്നകാലമാണ് നിഷ്കർഷിക്കുന്നത് എങ്കിലും പ്രകൃതവും ശീലവും അനുസരിച്ച് അതിന് മാറ്റം വരുത്താം.


6. ഉപയോഗ സംസ്ഥ- ഭക്ഷണത്തെ അറിഞ്ഞു കഴിക്കണം, മലമൂത്രവിസർജ്ജനം കഴിഞ്ഞ് ശരീരം ശുദ്ധമാക്കി വേണം ആഹാരം കഴിക്കാൻ. കഴിക്കുന്ന ആഹാരത്തെ ശ്രദ്ധിക്കണം.ടിവി, മൊബൈൽ, എന്നിവയുടെ ഉപയോഗം അപ്പോൾ പാടില്ല.


7. ഉപയോക്ത- ഉപയോഗിക്കുന്ന ആളിനെ ആശ്രയിച്ച് - ഓരോരുത്തർക്കും ഇത് വ്യത്യസ്തമായിരിക്കും, ഒരാൾക്ക് നല്ലത്, മറ്റൊരാൾക്ക് നല്ലത് ആവണമെന്നില്ല.


ആരോഗ്യത്തിന് ഒന്നാംസ്ഥാനം കൽപ്പിച്ചിരുന്ന മുൻതലമുറ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു. സ്വസ്ഥനായി ഇരിക്കുക എന്നതാണ് പ്രധാനം. ദിനചര്യ, ഋതുചര്യ, എന്നിവ അറിഞ്ഞ് അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയിരുന്നു. സ്വാഭാവികമായ രോഗങ്ങൾ അന്നും ഉണ്ടായിരുന്നു. കഴിയുന്നത്ര അവ വീട്ടിൽ തന്നെ പരിഹരിച്ചിരുന്നു. അതിനു ശേഷം മാത്രമായിരുന്നു ചികിത്സ തേടിയിരുന്നത്. ആ കാലം പോയി മറഞ്ഞു. Online, fast food കളുടെ അടിമകളാണ് പുതുതലമുറ. ബോധവൽക്കരണത്തിനും മറ്റും സമയം അതിക്രമിച്ചിരിക്കുന്നു. "അന്നം ഔഷധം" എന്നായിരുന്നു പ്രമാണം. അടുക്കളയിൽ ഉള്ള വസ്തുക്കൾ ആഹാരമായും ഔഷധമായും ഉപയോഗിക്കാൻ പറ്റുന്ന വയാണ്. ഭക്ഷണം രസ പ്രധാനവും, ഔഷധംവീര്യപ്രധാനവുമാണ്. ഭക്ഷണമായും ഔഷധമായും അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ചിലവയെ ഡോക്ടർ നമുക്ക് പരിചയപ്പെടുത്തി.


1. ഇഞ്ചി / ചുക്ക് - മഹാ ഔഷധം എന്ന് അറിയപ്പെടുന്നു, ചുക്കില്ലാത്ത കഷായം ഇല്ല എന്ന്‌ ചൊല്ല്. എന്തിന്റെയും കൂടെ ചേരും, മറ്റുള്ളവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തും, സ്വന്തം സ്വഭാവം നിലനിർത്തുകയും ചെയ്യും, അതാണ് ഇഞ്ചി യുടെ ഗുണം. ഇഞ്ചി നീര് സമം തേൻ ചേർത്ത് കഴിച്ചാൽ അതിസാരത്തിന് ശമനം കിട്ടും, ഇഞ്ചിനീര് ഇന്ദുപ്പു മായി ചേർത്താൽ ദഹനം,മലശോധന എന്നിവയ്ക്ക് ഉത്തമം. ഇഞ്ചി,ജീരകം,ഉള്ളി നീര് -ശർക്കര ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം കിട്ടും. ഇഞ്ചിനീര് തെളിയൂറ്റി ശർക്കരയോ തേനോ ചേർത്തു കൊടുത്താൽ കുഞ്ഞുങ്ങളുടെ വിശപ്പില്ലായ്മ മാറും. ചുക്കും മഞ്ഞളും കുരുമുളകും പൊടിച്ചു കഴിച്ചാൽ അലർജിക്ക് നല്ലതാണ്. ചുക്കുവെള്ളം,ചുക്കുകാപ്പി തുടങ്ങി ഒട്ടനവധി പൊടിക്കൈകൾ ഇഞ്ചിയും ചുക്കും കൊണ്ട് ഉണ്ട്. നൂറ്റൊന്നു കറിക്ക് സമമാണ് ഇഞ്ചിക്കറി. ചുക്കുപൊടി കുറുക്കി നീർക്കെട്ടിന് ലേപനമായും ഉപയോഗിക്കാം.


2.മഞ്ഞൾ- സൗന്ദര്യവർദ്ധക മാണ് മഞ്ഞ ൾ, മഞ്ഞൾ തേച്ചു കുളി പലയിടത്തും ആചാരമാണ്. കൃമി കീടങ്ങളെ നശിപ്പിക്കും, വിഷ ഹരവും, വ്രണ ഹരവും ആണ്. രക്തശുദ്ധിക്ക് മഞ്ഞളിന് ഉള്ള കഴിവ് അപാരമാണ്. മഞ്ഞളും നെല്ലിക്കയും പ്രമേഹരോഗികൾക്കും, കറിവേപ്പിലയും മഞ്ഞളും കൊളസ്ട്രോൾ control ചെയ്യുന്നതിനും ഉപയോഗിക്കാം. മഞ്ഞൾ തിരി കത്തിച്ച് പുക എടുക്കുന്നത് തുമ്മലിനും മറ്റും നല്ലതാണ്. ഡോക്ടറുടെ അമ്മുമ്മ യിൽ നിന്നും പകർന്നു കിട്ടിയ മഞ്ഞൾ ലേഹ്യം അടുക്കള വൈദ്യത്തിലെ ഉത്തമ ഉദാഹരണമാണ്.


3. ജാതിക്ക - കായ, തോട്,പത്രം, എല്ലാം ഔഷധഗുണമുള്ളതാണ്. ജ്യൂസി നും  ചമ്മന്തി ക്കും ജാതി തോട് ഉപയോഗിക്കും. പിഞ്ചു കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഒര മരുന്നിൽ ഒന്നായിട്ട് ജാതിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കുള്ള ദഹനപ്രശ്നങ്ങൾ ക്ക് ജാതിക്ക തേനിൽ അരച്ചു കൊടുക്കാം. കായ അരിക്കാടിയിൽ അരച്ച് സന്ധിവേദനയ്ക്ക് ലേപനം ആക്കാം. നീർ പിടുത്തത്തിന് ജാതിപത്രി എണ്ണകാച്ചി തേക്കാം.


4. ചെറുപയർ - പനി മാറിയുള്ള ക്ഷീണത്തിന് ചെറുപയർ കഞ്ഞി കൊടുക്കാം. സൂപ്പ് ആയും കുടിക്കാം. ലഘുവാണ്, ഓജസ്സും ബലവും വീണ്ടെടുക്കാം. പ്രമേഹരോഗികൾക്കും കഴിക്കാം. മുലപ്പാൽ വർധനവിനും ഉപകരിക്കും.


5. ഉഴുന്ന് -  വാതശ മനകമാണ്, ബലം കൂട്ടും കുട്ടികൾക്കും ക്ഷീണിച്ച വർക്കും ഉഴുന്നു നല്ലതാണ്. കഫം,മേദസ്സ്,ശുക്ലം മുലപ്പാൽ, എന്നിവ വർദ്ധിപ്പിക്കും.


6- മുതിര - പുഴുക്ക്,തോരൻ എന്നിവയായി കഴിക്കാം. മുതിര വെന്ത വെള്ളം സൂപ്പാ യി ഉപയോഗിക്കാം. വാത ശമനി യാണ്,ബലവും, ധാതു പുഷ്ടിയും പ്രദാനം ചെയ്യും മൂത്രാശയക്കല്ല് മാറ്റുന്നതിനും, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും,പ്രമേഹത്തിനും ഉത്തമമാണ് ,.


പിന്നീട് പഠിതാക്കളും ആയി നടന്ന ചർച്ച സജീവമായിരുന്നു. മാതളം,പുളിയാർ, എന്നിവയുടെ ഔഷധഗുണങ്ങളും ഉപയോഗ രീതികളും സംസാര വിഷയങ്ങളായി. പനീർ, കൂൺ തുടങ്ങിയ ആഹാര വസ്തുക്കളെ കുറിച്ചും ചർച്ച ചെയ്തു.


വളരെ പ്രയോജനപ്രദവും, ആകർഷകവും, സ്വാഭാവികവും, ലളിതവുമായ ഇന്നത്തെ ക്ലാസിന് പ്രേംകുമാർ മാഷ് നന്ദി പറഞ്ഞു. മുത്തശ്ശി മാരുടെയും,അമ്മൂമ്മ മാരുടെയും, അമ്മമാരുടെയും, നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കൈമാറിവന്ന അവരുടെ കൈ പുണ്യമായ അറിവുകൾ പങ്കുവെച്ചതിന് ഡോക്ടർ അഞ്ജുവിന് ഒരായിരം നന്ദി

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment