ആഫ്രിക്കയിലെ മരം മുറി അവസാനിപ്പിച്ച ആദ്യ രാജ്യമായി ലൈബീരിയ




ലൈബീരിയ ആഫ്രിക്കയിലെ മരം മുറി അവസാനിപ്പിച്ച ആദ്യ രാജ്യമായി മാറിക്കഴിഞ്ഞു. ലോക Hotspot കളിൽ ഏറെ പ്രത്യേകതകളുള്ള ലൈബീരിയൻ കാടുകളിൽ ചിമ്പൻസി, കാട്ടുപുലി എന്നീ വംശനാശ ഭീഷണിയുള്ള മൃഗങ്ങൾ ജീവിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കയുടെ അവശേഷിക്കുന്ന മഴക്കാടുകൾ നിറഞ്ഞ (43% of Upper Gunian forest) പ്രദേശം 2003 നു ശേഷം വൻതോതിൽ നശീകരണത്തിനു വിധേയമായി 2012 ൽ രാജ്യത്തിന്റെ പ്രസിഡന്റ് EIIen Johnson Sirleaf വികസനത്തിന്റെ പേരിൽ 58% വനവും വെട്ടിനശിപ്പിക്കുവാൻ ഉതകുന്ന കരാറുകളിൽ ഏർപ്പെടുവാൻ തീരുമാനിച്ചു .സർക്കാർ നേരത്തെ തന്നെ , Golden veroleum Libera എന്ന തെക്കു കിഴക്കൻ കമ്പനിക്ക് 5 ലക്ഷം ഏക്കർ മഴക്കാടുകൾ  കൈമാറുവാൻ എടുത്ത തീരുമാനം വൻ പ്രക്ഷോഭങ്ങൾക്കു കാരണമായി. സമരത്തിലൂടെ 95% വന ഭൂമിയും തിരിച്ചു പിടിക്കുവാൻ കഴിഞ്ഞു.സമരത്തിനു നേതൃത്വം നൽകിയ Alfred Brownell നെ  2019ലെ Goldman Enviornment Award ജേതാവായി  തെരഞ്ഞെടുത്തു. 


ലൈബീരിയയിൽ സാന്നിധ്യമറിയിച്ച  Ebola രോഗം  പടർന്നുപിടിച്ചതിൽ വനനശീകരണം കാരണമായിരുന്നു.(നിപ്പയും വനനശീകരണവും എന്ന പോലെ ) നോർവ്വേ ലൈബീരിയയിലെ വനങ്ങൾ സംരക്ഷിക്കുവാൻ  പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുവാൻ തയ്യാറായി. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ സമരവും വനത്തിനായി ലഭിച്ച   വിദേശ  സഹായവും  നിലവിലുള്ള കാടുകൾ പൂർണ്ണമായും സംരക്ഷിക്കുവാനും നഷ്ടപ്പെട്ട കാടുകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കുവാനും  ലൈബീരിയൻ സർക്കാരിനെ നിർബന്ധിതമാക്കി.


ഒരു മരവും ഇനി മുറിക്കുവാൻ ഞങ്ങളുടെ രാജ്യം തയ്യാറല്ല എന്ന ലൈബീരിയൻ രാജ്യത്തിന്റെ തീരുമാനം, കാടുകൾ വെട്ടിനിരത്തുന്ന , കുന്നുകൾ ഉടച്ചെടുക്കുന്ന, നദീതടങ്ങളെ സിമന്റു കാടുകൾ ആക്കി മാറ്റുന്ന കേരള സർക്കാരിന് മാതൃകയാകുമോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment