സംസ്ഥാനത്തെ യൂ വി പ്രകാശത്തിന്റ തീവൃതയിൽ വൻ കുതിപ്പ് !




കുംഭ മാസത്തിൽ തന്നെ സംസ്ഥാനത്തെ ചൂട് ഇടുക്കിയിലും വയനാട്ടിലും ഒഴിച്ചു നിർത്തിയാൽ 40 ഡിഗ്രിക്കു മുകളിൽ എത്തിക്കഴിഞ്ഞു.നവംബർ,ഡിസംബർ,ജനുവരി,ഫെബ്രുവരി,മാർച്ച്,ഏപ്രിൽ വരെ മഴയുടെ തോത് തുലോം കുറവാണെങ്കി ലും തുലാവർഷവും ഏപ്രിൽ-മെയ് മാസത്തെ വേനൽ മഴയും ചേരുമ്പോൾ ചൂടും ജലക്ഷാമവും പരിഹരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇതാ കാര്യങ്ങൾ മറ്റൊരു ദിശയിലെത്തി.

വർധിച്ച ചൂടിനൊപ്പം ജലാംശം അടങ്ങിയ വായു ഉഷ്ണത്തെ വർധിപ്പിക്കുന്നു.54 ഡിഗ്രി ചൂട് രേഖപ്പെടുത്തും വിധം തീവ്ര  ഉഷ്ണം കാണിക്കുന്നു(Hot Index).ഇതിനൊപ്പമാണ് അൾട്രാവ യലറ്റ് രശ്മിയുടെ(UV)തീവൃത കൂടിയത്.പൊതുവെ സൂര്യരശ് മിയിൽ UV index 3 മുതൽ 5 വരെയാണെങ്കിൽ പ്രകാശം ഏൽ ക്കുന്നത് സുരക്ഷിതമാണ്.Index 6-7 ആയാൽ സുരക്ഷിതമല്ലാ തെയാകും.8 മുതൽ 10 വരെ അപകടകരമാണ്.11 നു മുകളി ലാണെങ്കിൽ നേരിട്ടു സൂര്യപ്രകാശം തൊലിപ്പുറത്ത് ക്ഷതങ്ങ ളുണ്ടാക്കും.കേരളത്തിൽ പലയിടത്തും UV index 12 എത്തി. അത് പൊള്ളലുണ്ടാക്കാൻ ധാരാളം അവസരമുണ്ടാക്കും. മൃഗങ്ങളിലും സസ്യങ്ങളിലും രശ്മികൾ പ്രതികൂല പ്രശ്നങ്ങൾ വരുത്തും.

കേരളത്തിലെ വേനൽ മഴയിൽ ആസിഡിന്റെ സാധ്യത ഉണ്ടാ കും എന്നറിയിപ്പിക്ക് കൊച്ചിക്കാരെ കൂടുതൽ ബുദ്ധി മുട്ടിക്കു കയാണ്.സൾഫർ ഡയോക്സൈഡ്,നൈട്രജൻ ഘടങ്ങൾ മഴയിലൂടെ അമ്ലദ്രാവകമായി മഴ തുള്ളികൾക്കൊപ്പം പതിക്കു ന്നത് കര-കടൽ ജീവികൾക്ക് ഒരേ പോലെ ഭീഷണിയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും സൂക്ഷ്മ പ്ലാസ്റ്റിക്ക് ഘടകങ്ങൾ മഴക്കൊപ്പം എത്തിയ അനുഭ വങ്ങൾ അമേരിക്കക്കുണ്ട്(പ്ലാസ്റ്റിക് മഴ).

ചുരുക്കത്തിൽ വേനൽ ചൂടും UV പ്രകാശ തീവൃതയുടെ തോ തിലെ വർധന,അമ്ലമഴ ജലക്ഷാമം മുതലായവ ഒന്നും കേരള ത്തെ പറ്റിയുളള നല്ല വാർത്തകളല്ല.ഇതൊക്കെ അപകടകര മാം വിധം ഉയർത്തുന്നതിൽ ഭരണ വർഗ്ഗത്തിനും ഉദ്യോഗസ്ഥ ർക്കുമുള്ള പങ്കിനെ കുറച്ചു കാണുന്ന ശ്രമങ്ങൾ അപകടങ്ങ ളെ വലുതാക്കി മാറ്റും.

കോളറയും മലമ്പനിയും മൃഗജന്യരോഗങ്ങളും നാട്ടിൽ വർധി ക്കുന്നു.പെരുമഴയും വരൾച്ചയും ആവർത്തിക്കുന്നു.മാലിന്യ സംസ്കരണത്തിൽ ബ്രഹ്മപുരം കേരളത്തിനെ നാണക്കെടു ത്തി എന്നതിനൊപ്പം എറണാകുളത്തെ വായുവും ജലവും മണ്ണും വിഷലിപ്തമാക്കി എന്ന വിഷയം മറ്റൊരു രീതിയിൽ മറ്റിടങ്ങളിലും ആവർത്തിക്കാനുള്ള സാധ്യതകളെ കുറച്ചു കാണരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment