വായുമലിനീകരണം മസ്തിഷ്കത്തിന്റെ താളം തെറ്റിക്കുന്നു




വായുമലിനീകരണംമൂലംഹൃദ്രോഗങ്ങളുംശ്വാസകോശഅർബുദവുംവ്യപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് ലോകം  കടന്നുപോയിക്കൊണ്ടിരിക്കുന്നത് .എന്നാൽ ഇത് തലച്ചോറിനെക്കൂടി ബാധിക്കുന്നെണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു .യേൽ യൂണിവേഴ്‌സിറ്റിയും പെർക്കിങ് യൂണിവേഴ്‌ സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ്പുതിയ കണ്ടെത്തൽ വ്യാകരണ സംബന്ധവും ഗണിതശാസ്ത്ര പരവുമായ കഴിവുകളെ വായുമലിനീ കരണം സാരമായി ബാധിക്കുന്നതായി ഗവേഷകർ പറയുന്നു .കുട്ടികളെയാണ് വായുമലിനീകരണം കാരണമാകുന്ന ശ്വാസകോശസംബന്ധമായ രോഗങ്ങൾ പെട്ടന്ന് പിടിപെടുന്നതെങ്കിൽ മുതിർന്നവരെയാണ് മസ്തിഷകസംബന്ധമായ രോഗങ്ങൾ ബാധിക്കുന്നത്.ഇത് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരെ ബാധിക്കുന്നു  

 

വായുമലിനീകരണത്തിന് ഇരകളായി ശ്വാസകോശ അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും ബാധിച്ച് ഓരോവർഷവും അകാല ചരമമടയുന്നവരുടെ മാത്രം എണ്ണം നാല് ദശലക്ഷത്തിന്‌ മുകളിലാണ് .അടുത്തകാലത്ത് വായുമലിനീകരണം ന്യൂഡൽഹിയെ സ്തംഭിപ്പിച്ചതോടെ യാണ് അതിന്റെ രൂക്ഷത നമുക്ക് മനസ്സിലായത് .ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം തന്നെ വായുമലിനീകരണത്തിന്റെ പിടിയിലാണ് .ഡൽഹിയിലെ വായുമലിനീകരണം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 981 പേരുടെ മരണത്തിനും  17 ലക്ഷത്തിലധികം പേർക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനും കാരണമായതായി പാർളമെന്ററിക്കമ്മിറ്റിയുടെ റിപ്പോർട് ചൂണ്ടിക്കാട്ടുന്നു .

 


 യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയും നാസയുടെ പരിസ്ഥിതി വിഭാഗവും ലോകാരോഗ്യ സംഘടനയും നടത്തിയപഠനങ്ങൾ ഉൾപ്പെടുത്തി ഒരുസംഘം ഗവേഷകർ വായുമലിനീകരണം പ്രമേഹത്തിനുകാരണമാ കുന്നതായി  കണ്ടെത്തയിരുന്നു .വർഷത്തിൽ പ്രമേഹബാധിതരാകുന്നവരുടെ 14ശതമാനവും വായുമലിനീകരണമൂലമാണെന്ന് തെളിയിക്കുന്ന റിപ്പോർട് പ്രസിദ്ധീകരിച്ചത് ലാന്‍സെറ്റ് പ്ലാനിറ്ററി ഹെല്‍ത്ത് മാസികയിലായിരുന്നു .pm 2 .5 (പർട്ടിക്കുലർമാറ്റർ ) എന്ന അണുവലിപ്പം മാത്രമുള്ളപൊടിയാണ് പ്രമേഹത്തിന് കാരണമാകുന്നതായി അവർ കണ്ടെത്തിയത് 

 


മസ്തിഷ്ക്കത്തെ ബാധിക്കുമ്പോൾ വാക്കുകൾ കൂട്ടിച്ചേർക്കാനും ലളിതമായ കണക്കുകൂട്ടലുകൾ നടത്താനുംപ്രയാസമാകുന്നഅവസ്ഥയിലേക്കെത്തിച്ചെരുന്നു 
2010 മുതൽ 15 വരെ ചൈനയിൽ 35000 പേരിൽ നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പ്രത്യക്ഷത്തിൽ നമ്മളറിയാത്ത ദുരന്തങ്ങളിലൊന്നായ വായുമലിനീകരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നത് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment