ബിജെപിയുടെ പരിസ്ഥിതി സ്നേഹം വലിയ തമാശ; വൃക്ഷതൈകൾ വളരുന്നത് രേഖകളിലെന്ന് അഖിലേഷ് യാദവ് 




ലക്‌നോ: ബിജെപി സർക്കാറിന്റെ പരിസ്ഥിതി സ്നേഹം വലിയ തമാശയാണെന്ന് സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബിജെപി സർക്കാറിന്റെത് അവകാശവാദങ്ങൾ മാത്രമാണ്. അവർ നടുന്ന വൃക്ഷതൈകൾ സർക്കാറിന്റെ രേഖകളിൽ മാത്രമാണ് വളരുന്നതെന്നും യാദവ് പരിഹസിച്ചു.


ബിജെപി അധികാരത്തിലേറിയതിന് ശേഷം യുപിയിൽ പ്രകൃതിചൂഷണം വർധിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ ബിജെപി എല്ലാ വർഷവും വൃക്ഷതൈ നടുന്ന പ്രചാരണം നടത്താറുണ്ട്. എന്നാൽ ഇന്നുവരെ ആ പരിപാടി എവിടെയാണ് നടന്നതെന്നോ എത്ര തൈകൾ നട്ടെന്നോ ആർക്കുമറിയില്ല.


ഈ വർഷം 30 കോടി തൈകൾ നടുമെന്നാണ് ബിജെപി സർക്കാറിന്റെ അവകാശവാ​ദം. അങ്ങിനെയെങ്കിൽ എല്ലാ വീടുകളിലും ഒരു കാട് വളർന്നുവരുന്നതായി നാം കാണേണ്ടിവരും. യഥാർഥത്തിൽ ബിജെപി നടുന്നത് വിദ്വേഷവും നുണകളുമാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment