കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതിനുശേഷം മാത്രമേ വികസന പ്രവർത്തനങ്ങൾ തുടങ്ങാവൂ എന്ന്  ആക്കുളം കായൽ സംരക്ഷണ സമിതി




തിരുവനന്തപുരം നഗരത്തിന്റെ  ഹൃദയഭാഗത്തുള്ള ആക്കുളം കായലിലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതിനുശേഷം മാത്രമേ വികസന പ്രവർത്തനങ്ങൾ തുടങ്ങാവൂ എന്ന്  ആക്കുളം കായൽ സംരക്ഷണ സമിതി. കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ആവശ്യം സർക്കാരിനോട്  അവശ്യപ്പെടുകയും അതിലേക്ക് ജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കാൻ ഈ വരുന്ന 23, തിങ്കളാഴ്ച ആക്കുളം കായൽ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു  കായലിലേയ്ക്ക്  ജാഥകൾ നയിക്കാനും തീരുമാനമായി.


സർക്കാരിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തികളും സംഘടനകളും കായൽ  കയ്യേറി അതിന്റെ വിസ്തൃതി വളരെ കുറയുകയും വിവിധ ആശുപത്രികളിൽ നിന്നുള്ള മാലിന്യവും ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുള്ള മാലിന്യവുംകൂടി കായലിനെ പൂർണമായും നശിപ്പിച്ചിരിക്കുകയാണ്. ഇത്തരം കയ്യേറ്റങ്ങൾക്കും  അനധികൃത മാലിന്യനിക്ഷേപങ്ങൾക്കും നിയമസാധുത നൽകാൻവേണ്ടിയാണ് നിയമസഭ ഇലക്ഷന് മുന്നോടിയായി 64.13 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ടെൻഡർ നൽകിയത്. എല്ലാത്തരം കയ്യേറ്റങ്ങളും എത്രപെട്ടെന്ന് ഒഴിപ്പിക്കണമെന്ന് യോഗം സർക്കാറിനോടവശ്യപ്പെട്ടു. 


അതോടൊപ്പം ഈ മാസം 23ന്  സൂചനാ സമരം നടത്താനും യോഗം തീരുമാനിച്ചു. മൂന്ന് ജാഥകൾ ഒന്ന് ചാക്ക സൈഡിൽ നിന്നും മറ്റൊന്ന് കുളത്തൂർ സൈഡിൽ നിന്നും മൂന്നത്തേത് ഉള്ളൂർ സൈഡിൽ നിന്നും ആരംഭിച്ച് കായൽ ബോട്ട് ഹൌസിൽ എത്തിച്ചേരുകയും എന്നിട്ട്, വീഡിയോ പ്രദർശനവും വിശദീകരണയോഗവും ആക്കുളം കായലിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്യും. തുടർന്ന് സർക്കാരിന്നുള്ള നിവേദനം നൽകുകയും അതിന്മേൽ നടപടി യെടുത്തില്ലേൽ തുടർ സമരങ്ങൾ സംഗഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.


ശ്രീ സുശീലന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി ഷീജ സ്വാഗതവും  ശ്രീ കെഎം ഷാജഹാൻ വിഷയം അവതരിപ്പിക്കുകയും  വിവിധ നിയമ വശങ്ങളെക്കുറിച്ച് ശ്രീ സഞ്ജീവും ഹരിച്ചന്ദ്രനും വിശദീകരിക്കുകയും  ശ്രീ പ്രസാദ് സോമരാജൻ ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കുകയും, വിവിധ സംഘടനാ നേതാക്കളായ മുണ്ടേല ബഷീർ, ബെവിൻ സാം, പേരൂർക്കട വിനോദ്,  Adv.സുഗതൻ പോൾ, സെലസ്റ്റ്യൻ, മധു, Dr.സുശീൽചന്ദ്രൻ,
 ശ്രീ മഹേശ്വരൻ, സമിൻ, മോഹൻ  തോമസ് തുടങ്ങിയവർ ആശംസകൾ നേർന്ന് ശക്തമായ സമരം നടത്തണമെന്ന്‌  ആവശ്യപ്പെടുകയും ശ്രീമതി രഞ്ജിനി നന്ദി പറയുകയുംചെയ്തു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment