കാട്ടു പൂവരശുകൾ രണ്ടു മാസം മുൻപേ മറയൂരിന് ഭംഗിയേകാൻ എത്തി




ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും മൂലം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതോടെ മറയൂരിൽ മാറ്റങ്ങൾ പ്രകടം. കാട്ടു പൂവരശുകൾ രണ്ടു മാസം മുൻപേ പൂവണിഞ്ഞു. മാർച്ചിൽ പൂവിടാറുള്ള കാട്ടുപൂവരശുകളാണ് നേരത്തേ പൂവണിഞ്ഞിരിക്കുന്നത്. 


കടും ചുവപ്പു നിറത്തിലുള്ള കാട്ടു പൂവരശ് ‘ആലാഞ്ചി’, 'ബുറാഷ്' ഇനീ  എന്ന പേരിലും അറിയപ്പെടുന്നു. റോഡോഡെൻഡ്രോൻ അർബോറിയം എന്നാണ് ശാസ്ത്രീയ നാമം.


ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിന്റെ ദേശീയ പുഷ്പം കൂടിയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലുള്ള മറയൂരിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവ പൂത്തു നിൽക്കുന്നത് മനോഹര കാഴ്ചയാണ്. ഇരവികുളം ദേശീയ പാർക്ക്, കാന്തല്ലൂർ മന്നവൻ ചോല, എട്ടാം മൈൽ, സൈലന്റ്‌വാലി എന്നിവിടങ്ങളിലാണ് കാട്ടു പൂവരശ് പൂവിട്ടു നിൽക്കുന്നത്.


അകലെ നിന്ന് നോക്കിയാൽ പനിനീ‍ർപ്പൂവാണെന്നു  തോന്നും. 10 മീറ്റർ ഉയരം വയ്ക്കുന്ന മരങ്ങളിൽ പൂക്കുന്ന ഇത്തരം പൂക്കൾ 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment