ആലപ്പാടിന് വേണം മോചനം; നിയമസഭയിലേക്ക് ലോങ്ങ് മാർച്ച്




ആലപ്പാട്ട് നിന്ന് ഉയരുന്ന അതിജീവന ശബ്ദം കേരളം ഏറ്റെടുക്കുന്നു. ജനകീയ യാത്ര (ലോങ്ങ് മാർച്ച്‌ ) കേരള നിയമസഭയിലേക്ക് സംഘടിപ്പിക്കും. സിസംബർ 26 - 2020 ജനുവരി 2 വരെയാണ് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നത്.


ആലപ്പാട്ട് തീരദേശ ഗ്രാമം കേരളത്തിനു പുതിയ ഒരു സമര ചരിത്രം എഴുതി ചേർക്കുന്നു. കൊല്ലം ജില്ലയിലെ ആലപ്പാട്ട്, വെള്ളനാതുരുത്ത്, പൻമന, കോവിൽതോട്ടം, ചവറ തുടങ്ങി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയും തോട്ടപ്പിള്ളിയും സമീപ ഗ്രാമങ്ങളും അടക്കം തീരദേശത്ത് നടക്കുന്ന കരിമണൽ ഖനനത്തിനു അരനൂറ്റാണ്ടോളം പഴക്കമുണ്ട്. കേരള തീരത്തെ ഇൽമി നൈറ്റ്, മോണോസൈറ്റ് ,റൂട്ടൈൽ തുടങ്ങി അപൂർവ ധാതുക്കളാൽ സമ്പന്നമായ മണൽ ശേഖരിക്കുന്നതിന് സ്ഥാപിതമായ ഐആർഈ (ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്), ഇപ്രകാരം ശേഖരിക്കുന്ന മണലിൽ നിന്നു് ഏറ്റവും അപൂർവവും വൻ വിലമതിക്കുന്നതുമായ ധാതുക്കൾ വേർതിരിച്ച് വ്യാവസായികവശ്യത്തിന് വിൽക്കാനായി സ്ഥാപിതമായ കെ എം എം എല്ലും (കേരളാ മിനറൽസ് മെറ്റൽസ് ലിമിറ്റഡ്) വൻ തോതിലുള്ള വ്യവസായ വികസനത്തിനു് വഴിതുറന്നതു മുതൽ ജനങ്ങളുടെ കഷ്ടകാലവും ആരംഭിച്ചു.


ബ്രിട്ടീഷ്  ഭരണ കാലത്ത് തന്നെ (1920) ഈ മണൽ ശേഖരത്തിൽ കണ്ടെത്തിയ റേഡിയോ ആക്ടീവത സമ്പുഷ്ടയുറേനിയത്തിന്റെ ഉൽപാദനത്തിനുള്ള സാധ്യത കണ്ടെത്തിയിരുന്നുവെങ്കിലും 60 കളിൽ കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിലാണു് അത് ഭാഗികമായി എ ങ്കിലും സാധ്യമായത്. കെ എം എം എൽ തൊഴിൽ മേഖലയിലും സാമ്പത്തിക വികസനത്തിലും കുറെ മുന്നോട്ടു പോയെങ്കിലും യുറേനിയം ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാകാത്തതിനാൽ  വേർതിരിച്ചെടുക്കുന്ന ധാതുക്കൾ വിദേശത്തേക്ക് വില്പന മാത്രമാണ് നടക്കുന്നത്. മറുവശത്ത് കൊല്ലം ജില്ലയിലെ 4-5 പഞ്ചായത്ത്കളിലെ സാധാരണ ജനങ്ങൾ ഇതിന്റെ കടുത്ത ഇരകളായിത്തീരുകയായിരുന്നു. ഇതിലേക്ക് ഒരു പരിശോധനയാണു് ഇവിടെ ഉദ്ദേശിക്കുന്നത്.


കൊല്ലം മുതൽ കായംകുളം വരെ 23 കി.മീറ്റർ ദൈർഘ്യമുള്ള തീരദേശം കടലിൽ നിന്നു 7 കി .മീറ്റർ ദൂരം വരെ പരന്നു കിടന്നിരുന്നത് മണലെടുക്കും തോറും കടൽ കയറിക്കയറി ഇന്ന് 50 മീറ്റർ മുതൽ 1 കി.മീറ്റർ വരെയായി മാറി. പിറ കിലേയ്ക്കു പിൻമാറിയ തീരവാസികൾ മറ്റു നിവൃത്തിയില്ലാതാവുമ്പോൾ കുടിലും കിടപ്പാടവും ഉപേക്ഷിച്ചു പലായനം നടത്തി. ആലപ്പാട്ട് 6000 കുടുംബങ്ങൾ ഇപ്രകാരം കൂട്ടപ്പലായനം നടത്തി. 


പൻമനയിൽ ഇനി അവശേഷിക്കുന്നത് 50 ഓളം കുടുംബംങ്ങൾ മാത്രം. കോവിൽ തോട്ടത്തിലെ വീട് നഷ്ടപ്പെട്ടെവർക്ക് 3 വർഷത്തിനകം പുനരധിവാസം നൽകുമെന്നു 2010 ൽ ഉറപ്പു നൽകിയ സർക്കാർ 9 വർഷം പിന്നിടുമ്പോഴും ഒന്നും ചെയ്തിട്ടില്ല.ചവച്ചു തുപ്പിയചണ്ടികൾ പോലെ അവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട മണൽ കൂനകൾ കാണാം. മിനറലുകൾ വേർതിരിച്ച ശേഷം ഉപേക്ഷിച്ച മണൽ പുറത്തേക്ക് വിൽക്കുന്നത് തടഞ്ഞതിന്റെ ഫലം!


2005 ൽ ആഞ്ഞടിച്ച സുനാമി തിരകൾ വിഴുങ്ങിയതും തീരവും മണലും ഇല്ലാതായ ഈ ഗ്രാമങ്ങളെയും അവശേഷിച്ചിരുന്ന ജനതയേയുമാണ് .എല്ലാം ഉപേക്ഷിച്ച് ഓടിയവരിൽ വലിയ ഭാഗവും മലയോരങ്ങളിൽ ചേക്കേറിയെങ്കിലും പണിയില്ലാതെ പട്ടിണിയും വറുതിയുമായി നട്ടം തിരിഞ്ഞ് ഒടുവിൽ വീണ്ടും തങ്ങളുടെ തൊഴിൽ തേടി തീരത്തേക്ക് തന്നെ മടങ്ങിയെത്തി.ഇവരെ സംരക്ഷിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. വീ ടില്ലാതെ, റേഷൻ പോലുമില്ലാതെ ഇങ്ങിനെ ഇന്നും എത്ര കുടുംബങ്ങൾ‌. തീരം നിലനിന്നിരുന്നുവെങ്കിൽ ഈ ദുരിതം എങ്കിലും ഒഴിവാകുമായിരുന്നു.


ഇനിയും മണൽഖനനം തുടർന്നാൽ 86 ച.കി.മീറ്റർ വിസ്തൃതിയിൽ നിന്നും 8 ച.കി.മീറ്റർ ആയി ചുരുങ്ങിയ ആലപ്പാട്ട് ഗ്രാമം അടുത്ത ചെറിയ ഒരു സുനാമിയിൽ വെള്ളത്തിനടിയിലാകുമെന്നും അവർ ഭയപ്പെടുന്നു .

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment