പരിസ്ഥിതി പ്രവർത്തകരെ അക്രമിക്കുന്നതിൽ എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ട്; ആക്രമിച്ചവരിൽ എല്ലാ പാർട്ടിയുടെയും നേതാക്കൾ




പി വി അൻവർ എംഎൽഎ നടത്തിയ കക്കടാംപൊയിലിലെ അനാധകൃത നിർമാണങ്ങളും കയ്യേറ്റങ്ങളും സന്ദർശിക്കാൻ എത്തിയ പരിസ്ഥിതി പ്രവർത്തകരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ട്. സിപിഎം എംഎൽയുടെ കയ്യേറ്റം സംരക്ഷിക്കാൻ, പരിസ്ഥിതിയെ തകർക്കാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും എല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം എംഎൻ കാരശേരി മാഷുൾപ്പെടയുള്ള സംഘത്തിനെ കയ്യേറ്റം ചെയ്‌തതിൽ ഈ പാർട്ടിയുടെ പ്രവർത്തകരെല്ലാം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പരിസ്ഥിതി പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയതിൽ മുന്പിലുണ്ടായിരുന്നത് പിവി അൻവർ എംഎൽഎയുടെ വലംകൈ ആയ സിപിഎം നേതാവ് സോമൻ താഴെ കക്കാട് ആയിരുന്നെന്ന് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ കേരളാ കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റി അംഗം പൂമിങ്ങൾ ജോഷി, മുസ്‌ലിം ലീഗ് നേതാവും കൂടരഞ്ഞി പഞ്ചായത്തിന്റെ മുൻവൈസ് പ്രസിഡന്റുമായ വി എ നസീർ, കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി അംഗം കുമ്പളങ്ങി ജോഷി എന്നിവരും ഉണ്ടായിരുന്നു. ഇവരെ കൂടാതെ കോൺഗ്രസിന്റെ വനിതാ നേതാവും കൂടരഞ്ഞി പഞ്ചായത്തിന്റെ മുൻമെമ്പറുമായ ഗ്രീസി കീഴാളത്തുമുണ്ടായിരുന്നു. 


ഇവരെ കൂടാതെ സിപിഎം ലോക്കൽ സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ ഒരാൾ കൂടി കയ്യേറ്റത്തിന് മുൻപിൽ തന്നെ ഉണ്ടായിരുന്നു. കയ്യേറ്റം നടത്തുന്നവരെ സംരക്ഷിക്കുന്നതിൽ ഇവരോടൊപ്പം ഇവരുടെ പാർട്ടി പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു. കയ്യേറ്റങ്ങൾ നടന്ന മറ്റിടങ്ങളിലൊന്നും സന്ദർശനം നടത്താതെ ഇവിടെ മാത്രം എന്തിനാണ് നിങ്ങൾ സന്ദർശിക്കുന്നത് എന്ന് ചോദിച്ചായിരുന്നു സ്ഥലം സന്ദർശിച്ച പരിസ്ഥിതി സാമൂഹ്യ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയത്.


തേനരുവിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം അവിടെ സന്ദർശിച്ച പരിസ്ഥിതി പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായത്. എം എൻ കാരശ്ശേരി മാഷ്, സി ആർ നീലകണ്ഠൻ, കുസുമം ടീച്ചർ, ഡോ. ആസാദ്, കെ ഷാജഹാൻ, അജിത തുടങ്ങിയ നിരവധി പേർക്ക് നേരെയാണ് അക്രമം ഉണ്ടായത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment