ദുരന്തഭീഷണി ഉയർത്തി കത്തിയമരുന്ന ആമസോൺ മഴക്കാടുകൾ




കാർബൺ ബഹിർഗമത്തിൽ എല്ലാ സീമകളും ലംഘിക്കും വിധം ബ്രസീലിൽ വനനശീകരണം അനുദിനം പെരുകുന്നു. രാജ്യാന്തര ഉച്ചകോടികളിൽ രാഷ്ട്രത്തലവൻമാർ കാർബൺ എമിഷൻ സംബന്ധിച്ച് നിർബന്ധിത നിയന്ത്രണത്തിന് പ്രമേയം അംഗീകരിക്കുന്ന അടിയന്തിര ഘട്ടത്തിലാണ് അതെല്ലാം അവഗണിച്ച് ബ്രസീൽ ഭരണകൂടം തന്നെ ഈ നാശത്തിന് പിന്തുണ നൽകുന്നത്.2018 ആഗസ്റ്റ് മുതൽ 2019 ജൂലയ് വരെ 10100 ച.കിലോമീറ്റർ മഴക്കാടുകളാണ് അഗ്നിക്കിരയായി കത്തിയമർന്നത്.


ആമസോൺ മഴക്കാടുകളിൽ 60% ബ്രസീലിലാണ്.കൃഷിക്കും ഖനനത്തിനു മായി ഇത്തരത്തിൽ മഴക്കാടുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിനു് സസ്യ ജന്തുജാലങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. 2018 ലെ 7088ച.കിലോമീറ്ററിൽ നിന്ന് 40 % വർധനവാണ് 2019 ൽ ഉണ്ടായത്. 2008 ൽ 12287 ച.കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെട്ടതിന് ശേഷം ഇത്ര വലിയ നാശം ഇതാദ്യമാണ്. ബ്രസീലിലെ നാഷണൽ ഇൻസ്റ്റിട്യൂട് ഫോർ സ്പേയ്സ് റിസേർച്ച് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ബ്രസീൽ പ്രസിഡന്റിന്റെ കൈവിട്ട ഈക്കളിക്കെതിരെ ലോക രാഷ്ട്രങ്ങളിൽ ശക്തമായ പ്രതിഷേധം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.


കാലാവസ്ഥാ മാറ്റവും അന്തരീക്ഷ താപന വർധനവും 2050 ഓടെ ഭൂമിയുടെ താഴ്ന്ന ഭാഗങ്ങൾ, കേരളം, മുംബെ, ഗോവ അടക്കം വെള്ളത്തിനടിയിലാകുമെന്ന പഠന റിപ്പോർട്ട് പുറത്തു വന്ന സമയത്ത് തന്നെയാണ് ഇത്തരം വാർത്തകളും അലോകത്തിന് കേൾക്കേണ്ടി വരുന്നത്.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment