ട്രംപിനെ തിരുത്തി ബൈഡൻ; പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമായി




വാഷിം​ഗ്ടൺ: പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ ഡൊണൾഡ്‌ ട്രംപ് നടത്തിയ നയങ്ങളിൽ മാറ്റം വരുത്തി പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റ് മണിക്കൂറുകൾക്കകമാണ് ബൈഡൻ അമേരിക്കയുടെ തന്നെ സുപ്രധാന നയങ്ങളിൽ മാറ്റം വരുത്തിയത്. ട്രംപിന്റെ കാലഘട്ടത്തിൽ പിന്മാറിയ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുന്ന ഉത്തരവിൽ ബൈഡൻ ഇന്ന് ഒപ്പിട്ടു.


സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു. കോവിഡിനെ തടുക്കാൻ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു. വിസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം മരവിപ്പിക്കാനും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും കുടിയേറ്റ വിലക്ക് നീക്കാനുമുള്ള ഉത്തരവുകൾ ജോ ബൈഡന്‍ ആദ്യ ദിനം ഒപ്പിട്ടവയിലുണ്ട്​.


അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റത് ഇന്നാണ്. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment