ജപ്പാനിൽ ജെബി കൊടുങ്കാറ്റിന് പിന്നാലെ ഭൂകമ്പവും




ജപ്പാനെ തകർത്തെറിഞ്ഞ ജെബി കൊടുങ്കാറ്റിന് പിന്നാലെ ഭൂകമ്പവും. ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു. 120 ലധികം ആളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് ദ്വീപിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഭൂകമ്പത്തെ തുടർന്ന് വൈദ്യുത നിലയങ്ങൾ അടച്ചതിനാൽ ദ്വീപിലേക്കുള്ള വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 

 

25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കഴിഞ്ഞ ദിവസങ്ങളിൽ ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ കനത്ത നാശം വിതച്ചിരുന്നു. മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ വീടുകളും, വാഹനങ്ങളും പറന്നു പോയി. വലിയ ടാങ്കർ ലോറികൾ വരെ ചുഴലിക്കാറ്റിൽ പെട്ട് പറന്നു പൊങ്ങി വീഴുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കൊടുങ്കാറ്റ് ആദ്യമെത്തിയത് . രാജ്യത്ത് വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. കോബ്, ക്യോട്ടോ, ഒസാക്ക എന്നീ നഗരങ്ങൾ തകർന്നു തരിപ്പണമായി. 11 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തകർന്നതിനാൽ വിമാനത്താവളം താൽക്കാലികമായി ഒറ്റപ്പെട്ടു 3000 യാത്രക്കാർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 2500 ടൺ ഭാരമുള്ള ഒരു ടാങ്കർ കാറ്റിൽ നിയന്ത്രണം തെറ്റി ഇടിച്ചതിനെ  തുടർന്നാണ് പാലം തകർന്നത്. 

 

The strongest typhoon in 25 years just hit Japan. Almost 14,000 residents have been moved to around 5,000 refuge zones. pic.twitter.com/4hMsPMoCen

— AJ+ (@ajplus) September 4, 2018



 

 

 

കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 12 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ടോക്യോ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇടയ്ക്കിടെ ചുഴലിക്കാറ്റുകൾ ഉണ്ടാകാറുള്ള രാജ്യമാണ് ജപ്പാൻ. എന്നാൽ 2014 മുതൽ ഇതിന്റെ തീവ്രത വർദ്ധിച്ചിരിക്കുകയാണ്. ഈ വർഷമാദ്യം പടിഞ്ഞാറൻ ജപ്പാനിൽ ഉണ്ടായ പ്രളയത്തിൽ 200 ലധികം ആളുകൾ മരിച്ചിരുന്നു. 

 

 

Japan tells more than a million to evacuate as the strongest typhoon in 25 years makes landfall https://t.co/XgKahG77Ob pic.twitter.com/CrPPlaaME7

— TIME (@TIME) September 5, 2018



 

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment