ഉംപുൻ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം; 14 മരണം




ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത​മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ ഉംപുൻ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക​നാ​ശ​ന​ഷ്ടം.  ​പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 12 പേ​രും ഒഡീഷയില്‍ രണ്ടു പേരും മരിച്ചു. മ​ണി​ക്കൂ​റി​ല്‍ 190 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. 5,500 വീ​ടു​ക​ളാ​ണ് പ​ശ്ചി​മ​ബം​ഗ​ളി​ല്‍ ത​ക​ര്‍​ന്ന​ത്.


കൊല്‍​ക്ക​ത്ത ന​ഗ​ര​ത്തി​ല​ട​ക്കം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. ഒ​ഡീഷ​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ, ബം​ഗ്ലാ​ദേ​ശി​ലെ ഹാ​തി​യ ദ്വീ​പ് എ​ന്നി​വ​യി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ട്ട​ത്. പ​ശ്ചി​മ​ബം​ഗാ​ള്‍, ഒ​ഡീ​ശ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് 6.5 ല​ക്ഷം പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രു​ന്നു.


ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന(​എ​ന്‍​ഡി​ആ​ര്‍​എ​ഫ്)​യു​ടെ 20 യൂ​ണി​റ്റ് ഒ​ഡീ​ശ​യി​ലും 19 യൂ​ണി​റ്റ് ബം​ഗാ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​ഞ്ചു ല​ക്ഷം പേ​രെ​യും ഒ​ഡീ​ശ​യി​ല്‍ 1.58 ല​ക്ഷം പേ​രെ​യും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ ഇ​രു സം​സ്ഥാ​ന​ത്തെ​യും തീ​ര​മേ​ഖ​ല​യി​ല്‍ വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.


മ​ണ്ണു​കൊ​ണ്ട് നി​ര്‍​മി​ച്ച വീ​ടു​ക​ള്‍ നി​ലം​പ​രി​ശാ​യി. റോ​ഡു​ക​ളി​ല്‍ വീ​ണ മ​ര​ങ്ങ​ള്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു മാ​റ്റി. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ സൂ​പ്പ​ര്‍ സൈ​ക്ലോ​ണാ​യി രൂ​പ​പ്പെ​ട്ട ഉം​പു​ണ്‍ ശ​ക്തി​ക്ഷ​യി​ച്ച്‌ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment