ആംഫാൻ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിലും ജാഗ്രത




ന്യൂഡൽഹി: തെക്കൻ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപംകൊണ്ട ന്യൂനമർദം "ആംഫാൻ' ചുഴലിക്കാറ്റായി മാറുന്ന പശ്ചാത്തലത്തിൽ കേരളത്തിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 17 വരെ ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ കേരളത്തിലെ വിവിധ ജില്ലകൾക്ക് യെല്ലൊ അലർട്ട് നൽകിയതായി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. 


കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം വിലക്കി. 15, 16 തീയതികളിൽ ബംഗാൾ ഉൾക്കടലും ആൻഡമാനിലെ കടലും പ്രക്ഷുബ്ധമാവും. മത്സ്യബന്ധനത്തിന് പോയവർ തിരികെവരണം. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലൊ അലർട്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലൊ അലർട്ട്. 


നാളെയും മറ്റെന്നാളും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നേരിയ മഴയുണ്ടാകും. ഇന്ന് മണിക്കൂറിൽ 65 കിലോമീറ്ററും നാളെ 75 കിലോമീറ്ററും വേഗതയിലായിരിക്കും ആൻഡമാൻ മേഖലയിൽ കാറ്റ് വീശുക. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment