ആംഫാൻ (ഉംപുൻ) അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു




ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഉംപുന്‍ (Amphan) ചുഴലിക്കാറ്റായി രൂപംപ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും. കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 200 കി.മി. വേഗത കെെവരിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റാണ് ഇത്. ചൊവ്വാഴ്‌ച രാത്രിയോടെ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍. 


ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അതി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകും. നിലവില്‍ ഒഡീഷയിലെ പാരാദ്വീപ് തീരത്തു നിന്നും 800 കി.മി. അകലെയാണ് കാറ്റിന്റെ സ്ഥാനം.


തിങ്കളാഴ്‌ച രാവിലെ രാജ്യത്ത് പലയിടത്തും ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ട്. മേയ് 18 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത തുടരണം. ആന്‍ഡമാന്‍ ദ്വീപുകളില്‍ ശക്തമായ മഴ ലഭിക്കും. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ മടങ്ങിവരണമെന്നാണ് നിര്‍ദേശം. ഇനിയുള്ള ഏതാനും ദിവസങ്ങളിലേക്ക് മത്സ്യബന്ധനത്തിനു പോകുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.


മേയ് 19 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷദ്വീപിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റര്‍. കരിപ്പൂര്‍ എപി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നാല് സെന്റിമീറ്റര്‍ മഴയും കാഞ്ഞിരപ്പള്ളി, കോഴ, പിറവം എന്നീ സ്ഥലങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.


തമിഴ്‌നാട്ടില്‍ ഉഷ്‌ണതരംഗം സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സാധാരണ നിലയിലുള്ള ചൂട് ചുഴലിക്കാറ്റിന്റെ വരവോടെ ഉയര്‍ന്നേക്കാം. ചെന്നൈയില്‍ ചൂട് 43 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ശക്തിയായ മഴ ലഭിക്കാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

ചുഴലിക്കാറ്റ്​ ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന്​ വന്‍തോതില്‍​ ജനങ്ങളെ ഒഴിപ്പിക്കുന്നു. 12 ജില്ലകളില്‍നിന്നായി ഏഴുലക്ഷം പേരെയായിരിക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റുക.

ഒഡിഷയില്‍ ജനങ്ങളെ സുരക്ഷിത ​േകന്ദ്രങ്ങളിലേക്ക്​ മാറ്റുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചു. ബലാസോര്‍, ബദ്രക്ക്​, കേന്ദ്രപുര, പുരി, ജഗത്​സിങ്​പുര്‍, ജയ്​പൂര്‍, മായൗര്‍ബഞ്ച്​ എന്നീ ജില്ലകളിലാണ്​ സേനയെ വിന്യസിച്ചിരിക്കുന്നത്​.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment