ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ആംഫാന്‍ ചുഴലിക്കാറ്റ്




ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന്​ ഒഡീഷ ആംഫാന്‍ ചുഴലിക്കാറ്റ്​ ഭീതിയില്‍. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്​ ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക്​ ആംഫാന്‍ ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ നല്‍കിയത്​.


ജഗത്​സിങ്​പൂര്‍, കേന്ദ്രപാറ, ഭദ്രക്​, ബാലാസോര്‍ തുടങ്ങിയ 12 ജില്ലകള്‍ക്കാണ്​ ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​. ജനങ്ങള്‍ക്കായി അഭയ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.


കാലാവസ്ഥ വകുപ്പ്​ മീന്‍പിടിത്തക്കാര്‍ക്ക്​ റെഡ്​ അലര്‍ട്ട്​ നല്‍കിയിട്ടുണ്ട്​. മെയ്​ 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലി​​​െന്‍റ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനപ്പുറത്തേക്കും പോകരുതെന്നും കടലില്‍ പോയവര്‍ ​ഞായറാഴ്​ചയോടെ തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്​. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനും തെരച്ചിലിനുമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന്​ ഇന്ത്യന്‍ തീരരക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്​.


കൊല്‍ക്കത്ത, ഹൗറ, ഹുഗ്ലി, കിഴക്കന്‍ മിഡ്​നാപൂര്‍, പടിഞ്ഞാറന്‍​ മിഡ്​നാപൂര്‍ എന്നീ ജില്ലകളില്‍ ​ഈ മാസം 19 ന്​ നേരിയതോ ശക്തമല്ലാത്തതോ ആയ മഴയും 20ന്​ അതിശക്തമായ മഴയും അനുഭവപ്പെടും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment