കേരള സർക്കാറിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് 2019-2020 വിലയിരുത്തൽ
സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാര ത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. ലോകത്താകെ ബാധിച്ച കോവിഡ് 19ന്റെ വരവ് നമ്മുടെ ജീവിതത്തിന്റെ പതിവുകളെയാകെ തകിടം മറിച്ചതു പോലെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിനും കാലതാമസമുണ്ടാക്കി എന്ന ആമുഖത്തോടെ പിണറായി വിജയൻ സർക്കാരിന്റെ 242 പേജുകളുള്ള പ്രോഗ്രസ് റിപ്പോർട്ട് (2016 ലെയ് 24 –2020 ലെയ് 23)പുറത്തിറക്കിയിരിക്കുന്നു. ഈ ശ്രമത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്.


എൽ.ഡി.എഫ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ നിർവ്വഹണ പുരോഗതി 2016 മെയ് 24–2020 മെയ് 23 എന്നാണ് സർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകത്തിന് നൽകിയ വിശേഷണം. തെരഞ്ഞെടുപ്പു രംഗത്ത് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച പ്രകടന പത്രികയെ മറന്നു പോകാതെ, അധികാരത്തിലെത്തിയ മുന്നണി നൽകിയ 600 വാഗ്ദാനങ്ങൾ കഴിഞ്ഞ 48 മാസങ്ങൾ കൊണ്ട് നടപ്പിലാക്കിയതിനെ പറ്റി വിവരിക്കുമ്പോൾ അതിനെ വിലയിരുത്തുവാൻ ജനങ്ങൾക്ക് അസരം കിട്ടുകയാണിവിടെ.


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പരിസ്ഥിതി എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയ 71 മുതൽ 91 വരെയുള്ള  2016-ൽ പറഞ്ഞതും നടപ്പാക്കി എന്നു സർക്കാർ വാദിക്കുന്നതുമായ വസ്തുതകൾ താഴെ കൊടുക്കുന്നു. ഇടതുപക്ഷം പറഞ്ഞതും ചെയ്തതുമായ പരിസ്ഥിതി സംബന്ധിച്ച വസ്തുതകൾ വിലയിരുത്തുവാൻ ഗ്രീൻ റിപ്പോർട്ടർ ശ്രമിക്കുകയാണ്.

 


71.സർക്കാർ അധികാരമേറ്റ് ആറു മാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെ പറ്റി ധവളപത്രം ഇറക്കും. 


ഇടതുപക്ഷ സർക്കാർ പരിസ്ഥിതി ധവള പത്ര മിറക്കിയത് രണ്ടാം വർഷത്തിലാണ് (2018ൽ).ധവള പത്രത്തിലെ ഉള്ളടക്കത്തിന് 90 ഭാഗങ്ങളുണ്ടായിരുന്നു.


നദികളെ പറ്റിയും വനത്തെ പറ്റിയും. 

സംസ്ഥാനത്ത് പ്രതി വർഷം 70300 Million Cubic. Meter ലഭിക്കുന്നു. ഉപയോഗപ്പെടുത്തുന്നത് 64%(42100 MCM).
ചതുരശ്ര km ൽ 200 കിണറുകൾ .ആകെ കിണറുകളുടെ എണ്ണം 65 ലക്ഷം. 


തണ്ണീർ തടങ്ങൾ  

4354 എണ്ണം.1.61 ലക്ഷം ഹെക്ടർ. 3.32 ലക്ഷം ഹെക്ടർ ശുദ്ധ ജലം. 1.12 ലക്ഷം ഹെക്ടർ ഉപ്പു വെള്ളം.1.9 ലക്ഷം ഹെക്ടർ നെൽപ്പാടം.  


വനം വർദ്ധിച്ചു (?)

1423 Sq. km വർദ്ധിച്ചു. ആകെ വന വിസ്തൃതി 11303 Sq.km.
വന നാശം കാട്ടു തീ. 2008/2009. 5473 ഹെക്ടർ കത്തിനശിച്ചു. (871 സംഭവങ്ങൾ ). 2013/2014 ൽ 2633 ഹെക്ടർ (525 സംഭവങ്ങൾ).


കണ്ടൽക്കാട്

1975 ൽ 700 Sq.k.m.2006 ൽ 17 Sq.k.m. 2013 ൽ 9 Sq.k.m. 45 ഇനം കണ്ടൽ കാടുകൾ. 177 ഇനം പക്ഷികൾ ചേക്കേറുന്നു.


കാവുകൾ

1956 ൽ 10000 എണ്ണം. 2015 ൽ 1000 ആയിക്കുറഞ്ഞു.

തീരദേശം
സംസ്ഥാനത്തെ 550 km തീരദേശത്തിൽ 52% തീരവും (316 Km) തകർച്ചയിൽ. 


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment