പരിസ്ഥിതി ആഘാത കരട് നിർദ്ദേശങ്ങൾ ചതിക്കുഴികളാണ്




ഒന്നാം ഭാഗത്തിന്റെ തുടർച്ച. ആദ്യ ഭാഗം വായിക്കാൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്


താപ വൈദ്യുതി നിലയം 


പഴയ നിയമം


Category A: 

ഡീസല്‍, റിഫൈനറി ഓയില്‍ ഉപയോഗിക്കുന്ന താപ നിലയങ്ങള്‍ 50MW ന് മുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നവ.


20 MW നു മുകളിൽ വൈദ്യുതി ഉണ്ടാക്കുവാന്‍ വരെ കഴിയുന്ന ജൈവ മാലിന്യം ഉപയോഗിച്ചുള്ളവ.


Category B.  

ഡീസല്‍, റിഫൈനറി ഓയില്‍ ഉപയോഗിക്കുന്ന താപനിലയങ്ങള്‍ 5 മുതല്‍ 50 MW വരെ ഉൽപ്പാദനം.


15 മുതൽ 20 MW വൈദ്യുതി വരെ ഉണ്ടാക്കുവാന്‍ കഴിയുന്ന ജൈവ മാലിന്യം ഉപയോഗിച്ചുള്ളവ.


പുതിയ നിര്‍ദ്ദേശം:


Category A: 

100 MW നു മുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡീസല്‍,റിഫൈനറി ഓയില്‍ ഉപയോഗിക്കുന്ന താപ നിലയങ്ങള്‍.


Category B1: 

5 മുതല്‍ 100 MW വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഡീസല്‍,റിഫൈനറി ഓയില്‍ ഉപയോഗിച്ചു പ്രവർത്തിക്കുന്ന താപനിലയങ്ങള്‍.


Category B2: 

15 മുതല്‍ 100 MW വരെ വൈദ്യുതി ഉണ്ടാക്കുവാന്‍ കഴിയുന്ന ജൈവ മാലിന്യം ഉപയോഗിച്ചുള്ള താപ നിലയങ്ങൾ.


ജൈവ മാലിന്യങ്ങള്‍ കേന്ദ്രീകൃതമായി ഉപയോഗിക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ വര്‍ദ്ധിക്കുന്ന നാട്ടില്‍, 100 MW വരെയുള്ള യൂണിറ്റുകള്‍ തുടങ്ങുവാന്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജല വൈദ്യുതി നിലയങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.

 
ജല വൈദ്യുതി നിലയം. 


പഴയ നിയമം.


Category  A:  50MW വരെയുള്ള ജല വൈദ്യുതി നിലയങ്ങള്‍.

Category  B:  25MW മുതല്‍ 50MW വരെയുള്ള ജല വൈദ്യുതി നിലയങ്ങള്‍.


പുതിയ നിര്‍ദ്ദേശം:


Category  A: 75 MW  മുകളിലുള്ള ജല വൈദ്യുതി നിലയങ്ങള്‍.

Category  B1: 25 മുതല്‍ 75 MW വരെയുള്ള ജല വൈദ്യുതി നിലയങ്ങള്‍.

Category B2. 25 MW വരെയുള്ള ജല വൈദ്യുതി നിലയങ്ങള്‍.

 
ജലസേചനം
 

പഴയ നിയമം


Category  A: 10000 ഹെക്ടര്‍ മുതല്‍ മുകളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതി

Category  B: 10000 ഹെക്ടര്‍ വരെ വെള്ളം എത്തിക്കുന്ന പദ്ധതി.


പുതിയ നിര്‍ദ്ദേശം


Category  A: 50000 ഹെക്ടര്‍ മുകളില്‍ വെള്ളം എത്തിക്കുന്ന പദ്ധതി.

Category  B1: 10000 ഹെക്ടര്‍ മുതല്‍ 50000 ഹെക്ടര്‍ വരെയുള്ള പദ്ധതി.

Category  B2: 2000 ഹെക്ടര്‍ മുതല്‍ 10000 ഹെക്ടര്‍ വരെയുള്ള പദ്ധതി.


ദേശീയ, സംസ്ഥാന വ്യവസായ പാര്‍ക്ക്,SEZ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക്, പെയിന്‍റെ, നിറക്കൂട്ട്‌, മറ്റു നിർമ്മാണങ്ങൾ മുതലായവയക്ക് സംസ്ഥാന നിയന്ത്രണങ്ങൾ മതി എന്ന പഴയ നിയമം തുടരുവാന്‍ അവസരം നൽകുമ്പോൾ,പുതിയ കാലത്തു വര്‍ദ്ധിച്ചു വരുന്ന മലിനീ കരണങ്ങളെയും അപകടങ്ങളെയും സർക്കാർ പരിഗണി ക്കുന്നില്ല. 12 നോട്ടിക്കൽ മൈലിനു പുറത്തുള്ള പദ്ധതികളിൽ (22.2 Km)അഭിപ്രാ യങ്ങൾ പ്രകടിപ്പിക്കുവാൻ കടലിൻ്റെ മക്കൾക്ക് വേദിയില്ല. അതൃത്തികൾ എന്നു പറഞ്ഞും അവരെ നിശബ്ദമാക്കുന്നു.


ഇന്ത്യന്‍ ജനസംഖ്യയില്‍10% ആദിമ നിവാസികളുടെ വാസ സ്ഥലങ്ങള്‍ (കാടുകളും കുന്നുകളും അനുബന്ധ സ്ഥലങ്ങളും)വലിയ തോതിൽ ശോഷണത്തെ നേരിടുക യാണ്.ജന സംഖ്യയില്‍ 10% വരുന്ന ഈ വിഭാഗത്തില്‍ പെടുന്നവര്‍ തന്നെയാണ് വികസനത്തിന്‍റെ ഭാഗമായി കുടിയിറക്കപെട്ടവരില്‍ 50% വും.രാജ്യത്തിന്‍റെ അത്രുത്തികളില്‍ നിന്നും (line of Control)100 km ആകാശ ദൂരത്തിനുള്ള പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം തേടേണ്ടതില്ല എന്ന സമീപനം ജനാധിപത്യ വിരുദ്ധമാണ്. പദ്ധതികളെ strategic വിഭാഗത്തില്‍ പെടുത്തി(സുരക്ഷാ പ്രശ്നം)ജന അഭിപ്രായത്തിനുള്ള വേദി ഒഴിവാക്കുമ്പോള്‍ പരിസ്ഥിതി രംഗം കൂടുതല്‍ കൂടുതല്‍ ദുരൂഹമാകുന്നു.


(നിപ്പയും, ഡെങ്കി, കുരങ്ങുപനി മുതൽ) കൊറോണ നമ്മുടെ നാട്ടിൽ ഉണ്ടാക്കി വരുന്ന പ്രതിസന്ധി , എല്ലാ വികസന ലോകത്തെയും അട്ടിമറിക്കുവാൻ ശേഷിയുള്ളതാണ്. Zoonotic രോഗങ്ങളുടെ തടവറയിലേക്ക് ലോകം ചുരുങ്ങുമ്പോൾ,ദേശീയ സർക്കാർ പരിസ്ഥിതി ആഘാത രംഗത്തു മുന്നോട്ടു വെക്കുന്ന പുതിയ നിർദ്ദേശങ്ങൾ പ്രകൃതി ദുരന്തത്തെ വർധിപ്പിക്കുവാൻ സഹായിക്കുന്നു.ലോകത്താദ്യമായി ഭരണ ഘടന യിലൂടെ പ്രകൃതി സംരക്ഷണത്തെ രാജ്യത്തിൻ്റെ ഉത്തരവാദിത്തമാക്കി മാറ്റിയ ഇന്ത്യയിൽ, പ്രകൃതി ദുരന്തത്തിൻ്റെ വൻ ആഘാതങ്ങൾ ഏറ്റുവാങ്ങുമ്പോഴും നിലവിലുള്ള നിയമത്തെ തന്നെ വെട്ടിവീഴ്ത്തുകയാണ് ഇന്നത്തെ സർക്കാർ.


Environment Impact assessment കരടു രേഖക്കെതിരെ പ്രതികരിക്കൂ രാജ്യത്തെ രക്ഷിക്കൂ.


ഒന്നാം ഭാഗം വായിക്കാൻ: http://greenreporter.in/main/details/ep-anil-writes-environment-impact-assessment-notification-2020-1597138357

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment