വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു




വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യങ്ങള്‍ കേരളത്തില്‍ എന്നപോലെ മറ്റിടങ്ങളിലും തുടരുന്നു. പുലികളുടെ ആക്രമണങ്ങള്‍ മഹാരാഷ്ട്രയിലെ ഫാമുകളിലാണ് കൂടുതലായി ഉണ്ടാകുന്നത്. ഹിമാചലില്‍ ചതുപ്പ് നിറഞ്ഞ തോട്ടങ്ങളില്‍ ഇതാവർത്തിക്കുന്നു. മഹാരാഷ്ട്രയിലെ 4100 ച.കി. മീ.നുള്ളില്‍ 93 മുതല്‍ 10 വര്‍ഷത്തിനകം 67 ആക്രമണങ്ങള്‍ ഉണ്ടായി. ഹിമാചലില്‍ അതിന്‍റെ എണ്ണം 329ആണ്.  കടുവകള്‍ കഴിഞ്ഞ കാലത്ത്  മനുഷ്യരെ 88 തവണ നേപ്പാളിൽ ആക്രമിച്ചതായി പഠനങ്ങള്‍ പറയുന്നു.


ഇന്ത്യയിൽ കാട്ടാനകളുടെ കടന്നുകയറ്റത്താൽ 10 ലക്ഷം ഹെക്ടർ വിസ്തൃതിയിലെ കൃഷിഭൂമി നശിക്കുന്നു. 15 വർഷത്തിനുളളിൽ 1500 ആനകളെ മനുഷ്യർ കൊന്നു. ആനകളാകട്ടെ 400 പോരെ കൊലപ്പെടുത്തി.


ആഫ്രിക്കയുടെ കാലാവസ്ഥാ വ്യതിയാനം ആനകളെയും സിംഹങ്ങളെയും  ആക്രമകാരികളാക്കി. ടാന്‍സാനിയയില്‍ സിംഹങ്ങള്‍ നാട്ടിലിറങ്ങി മൃഗങ്ങളെയും മനുഷ്യരേയും ആവര്‍ത്തിച്ചാക്രമിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. ആഫ്രിക്കയിലെ 80% ആനകളും മനുഷ്യവാസ കേന്ദ്രങ്ങളില്‍ ജീവിക്കുന്നു. വനങ്ങളുടെ നിരന്തരമായി ഉണ്ടാകുന്ന ശോഷണവും ജല ശ്രോതസുകള്‍  ഇല്ലാതാകുന്നതും വര്‍ദ്ധിച്ച ചൂടും അവയെ ആഹാരം തേടി ജനവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു.


കേരളത്തിലെ കാടുകളുടെ തുടര്‍ച്ചയായിട്ടുള്ള പ്രദേശങ്ങളില്‍ പഴയ കാലത്തേക്കാള്‍  കൂടുതല്‍ മൃഗങ്ങള്‍ കൃഷി സ്ഥലങ്ങളില്‍ എത്തുകയാണ്. ജനവാസമുള്ള ഇടങ്ങളില്‍ കൂടി ബന്ധപെട്ട് ജീവിച്ചു വരുന്ന കാട്ടു പന്നികള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചു. ആനകളുടെ മൊത്തം എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായി എങ്കിലും അതിലും കൂടുതല്‍ എണ്ണം ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാറുണ്ട്‌. കാട്ടിനുള്ളിലും മൃഗങ്ങളുടെ ജനങ്ങളോടുള്ള സമീപനം കൂടുതല്‍ അപകടകരമായതായി കാണാം. കേരളത്തിലെ കാട്ടാനകളെ സംരക്ഷിക്കുന്നതിനായി 7 ആന താരകൾ  പ്രത്യേകം സംരക്ഷിക്കുവാൻ സർക്കാർ തയ്യാറെടുക്കുന്നു. അതിനായി 21 ച. കി. മീറ്റർ പ്രത്യേകം സംരക്ഷിത  മേഖലയാക്കി നിലനിർത്തും.  മതിപ്പു ചെലവ് 645 കോടി പ്രതീക്ഷിക്കുന്നു.


പക്ഷികളിലൂടെയും കുരങ്ങ് മുതലായ ജീവികളിലൂടെയും രോഗങ്ങള്‍ പടരുവാന്‍  സാധ്യത നാട്ടിൽ  വർദ്ധിച്ചിരിക്കുന്നു.  നിപ്പാ വൈറല്‍ രോഗ ബാധ അതിനുള്ള തെളിവായി കാണാം. വവ്വാലുകളുടെ പ്രതിരോധ ശക്തി കുറഞ്ഞത്‌ രോഗ വാഹിയാകുവാനുള്ള വവ്വാലുകളുടെ സാധ്യത  വര്‍ദ്ധിപ്പിച്ചു. ഒപ്പം ഭക്ഷണം തേടി കൂടുതല്‍ സമയം ജനവാസ കേന്ദ്രങ്ങളില്‍ എത്തുവാന്‍ അവയെ നിര്‍ബന്ധിതമാക്കി തീർത്തു.


കേരളത്തിന്റെ  പുതിയ ബജറ്റില്‍ വനങ്ങളുടെ അതിർത്തികളില്‍ വേലിയും മറ്റും ഉയര്‍ത്തി മൃഗങ്ങളെ ഗ്രാമങ്ങളിൽ നിന്നും  അകറ്റുവാനായി പണം മാറ്റി വെക്കുവാന്‍ തീരുമാ നിച്ചിട്ടുണ്ട്. സ്വാഭാവിക വനങ്ങളുടെ സംരക്ഷണം മാത്രമാണ് മൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ സഹായകരമാകുക. അതിനുതകുന്ന തീരുമാനങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുമോ? 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment