പ്രതിവർഷം ഇല്ലാതാകുന്ന ജീവി വർഗ്ഗത്തിന്റെ എണ്ണത്തിൽ വൻ വർദ്ധനവ്  




ഭൂമിയിലെ ഏറ്റവും വലിപ്പമുള്ള പക്ഷിക്ക് (Vorombe Titan) 3 മീറ്റർ ഉയരവും 650 കിലോ ഭാരവുമുണ്ടായിരുന്നു.1000 വർഷം മുൻപ് വരെ ജീവിച്ചിരുന്ന അവയുടെ വാസ സ്ഥലം മഡഗാസ്ക്കർ ആയിരുന്നു. ഇതേ വർഗ്ഗത്തിലുണ്ടായിരുന്ന മോ പക്ഷികളും ഇന്നു നിലവിലില്ല. ഇതേ വർഗ്ഗത്തിൽ പെട്ട കിവിയും ഓസ്ട്രിച്ചും ഇന്നും നില നിൽക്കുന്നു എങ്കിലും അവയുടെ എണ്ണത്തിലും വൻ കുറവ് അനുഭവപ്പെടുകയാണ്. 

 


പ്രകൃതി, ഭൂമിയിലെ ജീവിവർഗ്ഗത്തിന്റെ 97% ത്തെയും പലപ്പോഴും തിരസ്ക്കരിച്ചു എന്ന് മനസ്സിലാക്കാം. അത്തരത്തിൽ 5 പ്രാവശ്യമായി ഉണ്ടായ ജീവി വർഗ്ഗങ്ങളുടെ കൂട്ട നാശത്തെ നേരിടാത്ത വിഭാഗം പിൽ കാലത്ത് നിലനിൽക്കുവാൻ യോഗ്യത നേടി. നിലവിലുള്ള ജീവി വർഗ്ഗങ്ങളിൽ നിന്ന് 0.01% മുതൽ 0.1% വരെ നശിക്കുക സ്വാഭാവികമാണ് എന്ന് നീണ്ട കാലത്തെ പരിണാമ ചരിത്രം ഓർമ്മിപ്പിക്കുന്നു. പക്ഷേ ഇരുപതാം നൂറ്റാണ്ടു മുതൽ പ്രതിവർഷം 1000 ത്തിനും 10000 മടങ്ങ് ജീവി വർഗ്ഗം നഷ്ടപെടുന്നതിന് മനുഷ്യ വർഗ്ഗത്തിന്റെ പങ്ക് വളരെ നിർണ്ണായകമായി മാറി. അതു വഴി 200 മുതൽ 1 ലക്ഷം വരെ വർഗ്ഗങ്ങൾ അപ്രത്യക്ഷമാകുന്നു എന്നു വരെ രേഖപ്പെടുത്തിയാലും തെറ്റാകാൻ സാധ്യതയില്ല.

 


ഓരോ ജീവി വർഗ്ഗവും നശിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രതിസന്ധികൾ അവിശ്വസനീയമായി മാറുന്നുണ്ട്. സസ്യങ്ങളുടെ പ്രജനനത്തെ മുതൽ മനുഷ്യ വർഗ്ഗത്തിന്റെ രോഗാതുതരതയെ വരെ ബുദ്ധിമുട്ടിലാക്കുന്ന ചെയ്തികൾ മനുഷ്യ വർഗ്ഗത്തിന്റെ ഭാഗത്തു നിന്നു തുടരുമ്പോൾ, 1000 വർഷങ്ങൾക്കു മുൻപ്  ജീവിച്ച ലോകത്തെ ഏറ്റവും വലിയ പക്ഷിയെ പറ്റിയുള്ള വിവരങ്ങളും അവ  അന്യം നിന്നു പോകേണ്ടി വന്ന അവസ്ഥയും ഇന്നത്തെ പരിസ്ഥിതി നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തി എത്ര ഭീകരമായി മാറി എന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment