ജീവി വർഗ്ഗത്തിന്റെ തകർച്ചയും പ്രകൃതി നേരിടുന്ന തിരിച്ചടികളും




മനുഷ്യർ ഒഴിച്ചുള്ള ഓരോ ജീവി വർഗ്ഗവും മറ്റു നിരവധി ജൈവ ജാലങ്ങളുടെ നില നിൽപ്പിന് അനിവാര്യമാണ്. പരിണാമത്തിൻ്റെ ഉയർന്ന ഘട്ടത്തിൽ പെട്ട വർഗ്ഗങ്ങൾ താഴെ തട്ടിലുള്ള വിഭാഗത്തെ അധികമായി ആശ്രയിക്കുന്നുണ്ട്. പരിപൂർണ്ണമായും നാമാവിശേഷമായ ജീവി വർഗ്ഗങ്ങൾ (Extinct) സമൂഹത്തിലുണ്ടാക്കുന്ന തിരിച്ചടികളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന വിഷയം വലിയ തോതിലുള്ള പഠനങ്ങൾക്കു വിധേയമാക്കേണ്ടതാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെക്കു പകരുന്ന രോഗങ്ങൾ (Zootic Diseases) വർധിക്കുന്ന സാഹചര്യത്തിൽ, അന്യം നിന്നുപോയ ജീവികൾക്ക് രോഗ സംക്രമണത്തെ പ്രതിരോധിക്കുവാൻ കഴിയുമായിരുന്നുവോ എന്ന അന്യേഷണത്തിനു പ്രസക്തിയുണ്ട്.


ലോക ജീവിവർഗ്ഗങ്ങളിൽ അവരുടെ സാന്നിധ്യം കൂടുതലുള്ള ഇന്ത്യ ഉൾപ്പെടുന്ന ഉഷ്ണമേഖലാ രാജ്യങ്ങളിൽ ജീവിവർഗ്ഗങ്ങളിൽ ചിലതിൻ്റെ  സമ്പൂർണ്ണ തകർച്ചയും മറ്റു ചിലവയുടെ എണ്ണത്തിലുള്ള കുറവും (Endangered) പൊതുവെ ജൈവ സാമൂഹിക സംതുലനത്തെ തകിടം മറിക്കുന്നു. അന്തരീക്ഷ ചുറ്റുപാടിലെ മാറ്റം, മഴയും ചൂടും തണുപ്പും അസ്വാഭാവികമായി മാറിയതൊക്കെ പ്രതിസന്ഥികളെ വർധിപ്പിച്ചു.

 


Pileated Gibbons എന്ന വിഭാഗത്തിൽപ്പെട്ട തായ്ലെൻ്റിൽ സാധാരണമായിരുന്ന കുരങ്ങു വർഗ്ഗത്തിൻ്റെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിരിക്കുന്നു. International Union for Conservation of Nature പഠനത്തിൽ അവയുടെ എണ്ണം നിലവിൽ 47000 മാത്രം. മരങ്ങളിൽ (Arboreal) വസിക്കുന്ന കുരങ്ങു വർഗ്ഗം മരങ്ങളുടെ എണ്ണത്തിൽ വൻ തോതിലുള്ള കുറവിനാൽ നിലനിൽപ്പു ഭീഷണി നേരിടുന്നു.

 


Mexican axolotl എന്ന (Peter Pan of animal എന്നും വിളിക്കും) ഓന്തു പോലെയുള്ള ജീവിയെ മെക്സിക്കൊയിലെ Xochimilco എന്ന തടാകത്തിനുള്ളിൽ മാത്രമെ ലോകത്തിൽ കണ്ടു വരുന്നുള്ളു.1,200 എണ്ണം മാത്രമവശേഷിക്കുന്നു. ശരീരഭാഗങ്ങൾ നഷ്ടപെട്ടാൽ പുനസ്ഥാപിക്കുവാൻ അവക്കു ശേഷിയുണ്ട്. തടാകത്തിൽ നിന്നും അസ്വാഭാവികമായി വെള്ളം പമ്പ് ചെയ്യുന്നതിനാലും തിലൊപ്പിയ പൊലെയുള്ള മത്സ്യങ്ങളുടെ സാന്നിധ്യവും പ്രതിസന്ധി രൂക്ഷമാക്കി. 

 


The black-footed ferret എന്നു വിളിക്കുന്ന കീരിയെ പോലെ തോന്നിപ്പിക്കുന്ന അമേരിക്കൻ നാടുകളിലുള്ള ജീവിക്ക് നീണ്ട കാലമായി സംരക്ഷണം ലഭിക്കുന്നു എങ്കിലും നില നിൽപ്പ് പ്രതിസന്ധിയിലാണ്. 1979 ൽ വംശനാശം നേരിട്ടു എന്നു കരുതിയ ജീവിയെ 1981 ൽ വീണ്ടും കണ്ടെത്തി.ഇപ്പോൾ അവയുടെ എണ്ണം 1000 ആയി തുടരുന്നു.   

 


Amur leopard എന്നു വിളിക്കുന്ന പുലികൾ തെക്കു കിഴക്കൻ റഷ്യയിൽ വളരുന്നു. കൊറിയൻ പുലികൾ എന്ന പേരിലും അറിയപ്പെടുന്ന ഇവയുടെ എണ്ണം ഇപ്പോൾ 60 മാത്രം.

 


Pygmy hippos (ചെറിയ വലിപ്പമുള്ള ഹിപ്പോകൾ) എണ്ണത്തിൽ ഏറെ കുറവാണ്. അവയുടെ ഉയരം രണ്ടര അടിക്കു മുകളിൽ എത്തുകയില്ല.1927 ൽ  Harvey Firestone, Firestone sയർ കമ്പനി ഉടമ പരസ്യത്തിനുപയോഗിച്ച കുള്ളൻ ഹിപ്പോകൾ മൃഗശാലകളിൽ മാത്രം അവശേഷിക്കുന്നു.  

 


മരുഭൂമികളിലെ പൂച്ചകൾ (ഒരു തരം കാട്ടു പൂച്ച) ആഫ്രിക്കയിൽ മാത്രമായിരുന്നു കണ്ടിരുന്നത്. അവയുടെ എണ്ണത്തിൽ വൻ തോതിൽ കുറവുണ്ടായി. ഇശ്രയേൽ, ജോർദാൻ അതൃത്തിയിലെ പട്ടാള നീക്കങ്ങൾ ഇവയുടെ നാശത്തിൻ്റെ വേഗത വർധിപ്പിച്ചു.

 


ഏറ്റവും ചെറിയ ആമകളെ കണ്ടിരുന്നത് ഈജിപ്റ്റ്, ലിബിയ എന്നിവിടങ്ങളിലായിരുന്നു. ഇന്നവയുടെ എണ്ണം 7500 മാത്രം. മരുന്നിനും കാശ്ച വസ്തു വായും അതിനെ ഉപയോഗിക്കുന്നത് വംശ നാശ ഭീഷണിക്കുള്ള കാരണമാണ്. 

 


Otters ( വെള്ളത്തിലെ കീരി) കടലിൽ സംഭവിക്കുന്ന മാറ്റങ്ങളാൽ പ്രതിസന്ധിയിലാണ്. ക്രൂഡ് എണ്ണയുടെ സാന്നിധ്യം അവക്കുവൻ ഭീഷണിയായി തുടരുന്നു.1989 ലെ Exxon Valdez എണ്ണ ചോർച്ച ഇത്തരത്തിൽ പെട്ട 2800 ജീവികളെ കൊലപ്പെടുത്തി. ഓരോ ജീവിവർഗ്ഗത്തിൻ്റെ തകർച്ചയും പ്രകൃതി നേരിടുന്ന തിരിച്ചടിക്കുള്ള തെളിവുകളാണ്. അവയിൽ മനുഷ്യ സ്വാധീനം വലിയ പങ്കുവഹിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment