കെ-റെയിൽ വിരുദ്ധ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം 100 ദി​വ​സം പിന്നിട്ടു




ചേ​മ​ഞ്ചേ​രി: അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി (കെ-റെയിൽ) ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി കാ​ട്ടി​ല​പ്പീ​ടി​ക​യി​ല്‍ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം 100 ദി​വ​സം പൂ​ര്‍​ത്തീ​ക​രി​ച്ചു. 100 ആം ദി​വ​സ സ​മ്മേ​ള​നം പ​രി​സ്​​ഥി​തി പ്ര​വ​ര്‍​ത്ത​ക കു​സു​മം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 


സി​നി​മ സം​വി​ധാ​യ​ക​ന്‍ തേ​ജ​സ്‌ പെ​രു​മ​ണ്ണ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​യാ​ഹ്ന സ​മ്മേ​ള​നം ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ വി.​കെ. സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കീ​ട്ട്‌ കാ​ട്ടി​ല​പ്പീ​ടി​ക​യി​ല്‍​നി​ന്ന്​ 100 പ​ന്ത​ങ്ങ​ളു​മേ​ന്തി കാ​ല്‍​ന​ട​യാ​യി‌ തി​രു​വ​ങ്ങൂ​രി​ലേ​ക്കു പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി. സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.


ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​ടി. ഇ​സ്മ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മൂ​സ​ക്കോ​യ സ്വാ​ഗ​ത​വും ‌ക​ണ്‍​വീ​ന​ര്‍ പി.​കെ. സ​ഹീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment