അന്തരീക്ഷ താപനിലയിൽ മാറ്റങ്ങൾ; അറബിക്കടലിൽ അസാധാരണ പ്രതിഭാസം 




അന്തരീക്ഷ താപനിലയിലെ മാറ്റങ്ങള്‍ മൂലമാണ് അറബിക്കടലില്‍ ന്യൂനമര്‍ദവും ചുഴലിയും രൂപംകൊള്ളുന്നതെന്ന് പഠന റിപ്പോർട്ട്. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനം കടലിനെയും ഗുരുതരമായി ബാധിക്കുന്നു. ഇത്‌ അസാധാരണ പ്രതിഭാസമാണ്‌. ന്യൂനമർദ്ദങ്ങൾ പതിവില്ലാതിരുന്ന അറബിക്കടലിൽ ഇപ്പോൾ നിരന്തരമായി ന്യൂനമർദ്ദങ്ങൾ ഉണ്ടാകുന്നതും ആശങ്കയുളവാക്കുന്നുണ്ട്.


പ്രകൃതിയിലെ അനിയന്ത്രിതമായ കൈയേറ്റവും നിര്‍മാണവും അന്തരീക്ഷ താപനിലയില്‍ അസ്ഥിരതയുണ്ടാക്കും. ആഗോളതലത്തിലുള്ള ഇത്തരം മാറ്റം അറബിക്കടലിനെയും ബാധിച്ചു. ക്രമാതീതമായി കടലിന്‌ ചൂട്‌ കൂടിയതായി ​ഗവേഷകര്‍ വ്യക്തമാക്കി.


താപനില കൂടുമ്ബോള്‍ കടല്‍ അത്‌ ആഗിരണംചെയ്യുന്നു. കടലിലെ താപനില സംഭരണ അളവിലും കൂടുതല്‍ ഉയരുമ്ബോള്‍ ചുഴലിയായും ന്യൂനമര്‍ദമായും രൂപംകൊള്ളുന്നു. നേരത്തെ, അറബിക്കടലില്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും രൂപംകൊള്ളുന്നത്‌ വിരളമായിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം എട്ട്‌ ചുഴലിക്കാറ്റ്‌ രൂപംകൊണ്ടു. ഈ വര്‍ഷം ഇതുവരെ വായു, ശിഖ, മഹാ, ക്യാര്‍ എന്നിങ്ങനെ നാല്‌ ചുഴലിക്കാറ്റ്‌ കടന്നുപോയി. ഇപ്പോള്‍ ഇരട്ട ന്യൂനമര്‍ദമാണ്‌ രൂപപ്പെട്ടത്‌. 


കാലംതെറ്റിയുള്ള മഴ ഫലവൃക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും. നവംബര്‍ പകുതിയോടെ സാധാരണ മഞ്ഞുകാലം ആരംഭിക്കേണ്ടതാണ്‌. ഇതുവരെ മഞ്ഞുണ്ടായിട്ടില്ല. ആകാശം മേഘാവൃതമായാല്‍ മഞ്ഞിന്‌ സാധ്യത കുറവാണ്‌. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment