ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് മധ്യപ്രദേശിൽ ആരംഭിച്ചു




ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് മധ്യപ്രദേശിലെ റേവയിൽ 1590 ഹെക്ടർ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു.750 മെഗാ വാട്ട് ശേഷിയുള്ള ഈ സൗരോർജ്ജ പ്ലാൻ്റ് Rewa Ultra Mega Solar Limited ന്‍റെ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കും.പദ്ധതിയുടെയുടെ മൊത്തം ചെലവ് 4500 കോടിയും. 


നർമ്മദാ നദിയുടെയും വെള്ള കടുവകളുടെയും പേരിൽ പ്രസിദ്ധമായ റെവ ഏഷ്യയിലെ ഏറ്റവും വലിയ ഊർജ്ജോത്പാദന കേന്ദ്രമെന്ന നിലയിൽ കൂടി പേരെടുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.2017 ല്‍ ഒരു യൂണിറ്റ് വൈദ്യുതി സവ്വരോര്‍ജ്ജത്തിലൂടെ ഉത്പാദിപ്പിക്കുവാന്‍4.5 രൂപ ചെലവ് ഉണ്ടായിരുന്നു.ഇന്നതിന്‍റെ വില മൂന്നു രൂപയില്‍ താഴെയാണ്.750 MG വൈദ്യുതി ഉത്പാദനം സൂര്യ പ്രകാശത്താല്‍ ഉത്പാദിപ്പിക്കുമ്പോള്‍ 15 ലക്ഷം ടണ്ണിന്‍റെ കാര്‍ബണ്‍ ബഹിര്‍ ഗമനം ഒഴിവാക്കുവാന്‍ കഴിയും.2020 ഓടെ 175 GW (1.75 ലക്ഷം MG) വൈദ്യുതി പാരമ്പര്യ ഇതര മേഖലയില്‍ നിന്നും ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.അതില്‍ 100 GW(ഒരു ലക്ഷം MG) ഉം സോളാര്‍ വഴിആയിരിക്കും.


സൗരോര്‍ജ്ജ വൈദ്യുത സംവിധാനത്തിലെ പ്രധാന ഘടകമായ സോളാര്‍ സെല്‍, Photo Voltaic effect പ്രയോജനപ്പെടുത്തി, പ്രകാശോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നു.(പ്രകാശത്തിലെ പ്രാഥമിക ഊര്‍ജ്ജ കണങ്ങളായ ഫോട്ടോണുകള്‍ ഇലക്ട്രോണുകളായി മാറി വൈദ്യുത സാന്നിധ്യത്തിന് വഴിയൊരുക്കുന്നു.) സിലിക്കണ്‍, ജര്‍മേനിയം, ആര്‍സനൈഡ്, കാഡ്മിയം സള്‍ഫൈഡ് Photo Voltaic effect കിട്ടാനായി ഉപയോഗിക്കുന്നുണ്ട്.സിലിക്കണ് സെല്ലുകളെ ഉപയോഗിച്ചാണ് ഇന്ത്യയില്‍ സെല്ലുകൾ നിര്‍മ്മിക്കുന്നത്.
 

ആഗോള താപനം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ഊര്‍ജ സുരക്ഷ ഉറപ്പാക്കുക,നാടിന് ഊര്‍ജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് കെഎസ്ഇബി തുടക്കം കുറിച്ചിരുന്നു.2019 ല്‍ പ്രവര്‍ത്തികമായ പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1000 MG  വൈദ്യുതി സൗര പദ്ധതികളില്‍നിന്ന് ഉല്‍പാദിപ്പി ക്കുകയാണ് ലക്ഷ്യം.ഇതില്‍ 500 MG പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.എന്നാല്‍ പദ്ധതി ഉദ്ദേശിച്ച നിലയില്‍ എത്തിയിട്ടില്ല.വൈദ്യുതി ഉത്പാദനത്തില്‍ ഏറെ കുറവ് മാത്രം ഹരിത പാതുകം കാണിക്കുന്ന സൗരോർജ്ജ ഉത്പാദന മാതൃകയില്‍ യുറോപ്പിലെ വിവിധ രാജ്യങ്ങള്‍ ആശാവഹമായ മുന്നേറ്റം ഉണ്ടാക്കി എടുത്തു .  2014ല്‍ സോളാര്‍ പാനലുകള്‍ക്ക് 6,250 പൗണ്ട് ചെലവാക്കിയ ബ്രിട്ടീഷ് നിക്ഷേപകന്‍ നാലു വര്‍ഷം കൊണ്ട് ഊര്‍ജോല്‍പ്പാദനത്തിലൂടെ നേടിയത് 2,300 പൗണ്ടാണ്. ഒരേ സമയം ചെലവു കുറവും താരതമ്യേന പരിസ്ഥിതി സുരക്ഷിതമായ സോളാര്‍ വൈദ്യുതി ഏറെ ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന പ്രദേശമാണ് ഉഷ്ണമേഖലാ പ്രദേശം.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതി ദിനം അര ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുന്നത് സോളാര്‍ പാനലുകളുടെ സഹായത്താലാണ്.അതിനായി ചെലവായത് 63 കോടി രൂപയും.വിപുലമായ രീതികള്‍ ഉപയോഗിച്ചാല്‍ സംസ്ഥാനത്ത് 20000 MG സൌരോര്‍ജ്ജ വൈദ്യുതി കണ്ടെത്താം എന്ന് പഠനങ്ങൾ പറയുന്നു.ഈ അവസരത്തിലും ജല വൈദ്യുതി നിലയങ്ങളെ  കൈവേടിയുവാന്‍ തയ്യാറല്ല.   
 

പദ്ധതി പ്രകാരം ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് 100, ഗാര്‍ഹികേതര, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് 250 മെഗാവാട്ട് എന്നിങ്ങനെയാണ് സംസ്ഥാന പദ്ധതികള്‍. ഓരോ കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ കെഎസ്ഇബിയുടെ ചെലവില്‍ സൗജന്യമായി സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതാണ്  പദ്ധതി.ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 % കെട്ടിടമുടമയ്ക്ക് നല്‍കും.ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കും.പാനല്‍ ഘടിപ്പിച്ചശേഷം നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെഎസ്ഇബി നിര്‍വഹിക്കും.


രണ്ടാമത്തെ രീതിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്‍റെ ചെലവില്‍ സൗരനിലയം സ്ഥാപിച്ചു നല്‍കലാണ്.ഇതില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെഎസ്ഇബി വാങ്ങും.സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്.ഇതില്‍ നിന്നും രണ്ടു കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.
 

സംസ്ഥാനം വലിയ നിലയിലുള്ള പാരിസ്ഥിതിക തിരിച്ചടി നേരിടുമ്പോൾ, ഊർജ്ജ ഉൽപ്പാദന രംഗത്ത് പ്രഥമ പരിഗണന ലഭിക്കേണ്ടത് സൗരോർജ്ജ രീതിയിലുള്ള വൈദ്യുതി ഉൽപ്പാദനത്തിലാകണം .എന്നാൽ സൗരോർജ്ജ ഉൽപ്പാദനത്തിൽ  കേരളം എങ്ങും എത്തിയില്ല എന്നതാണു വസ്തുത. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment