ആണവ ആയുധങ്ങളുടെ അപകടത്തെ മറന്നു പോകുന്ന രാജ്യതന്ത്രജ്ഞർ




ഇന്ത്യ പാകിസ്ഥാൻ രാഷ്ട്രീയ ഏറ്റുമുട്ടൽ ആണവ യുദ്ധമായി മാറുന്നതിൽ ഇരു രാജ്യത്തിലെ നേതാക്കൾ മടിക്കുന്നില്ല എന്ന് പുതിയ വാർത്തകൾ സാധാരണക്കാരെ ഭയപ്പെടുത്തുന്നതാണ്. ഇന്ത്യക്കും പാകിസ്ഥാനും കൂടി150 വീതം ആണവ ആയുധങ്ങൾ നിലവിലുണ്ട്. അവയുടെ എണ്ണം 2025 എത്തുമ്പോേഴേക്കും 250 വീതമെങ്കിലുമാകും. ഇവർ തമ്മിൽ  യുദ്ധമുണ്ടായാൽ 1.6 മുതൽ 3.6 കോടി ടൺ Soot (ചെറിയ കാർബൺ കണികകൾ) അന്തരീക്ഷത്തിൽ വ്യാപിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. അവക്ക് അന്തരീക്ഷ ഊഷ്മാവ് വർദ്ധിപ്പിക്കുവാൻ കഴിവുണ്ട്. ദിവസങ്ങൾക്കു ശേഷം  20 മുതൽ 25% കുറവ് സൂര്യ കിരണങ്ങളെ ഭൂമിയിൽ പതിക്കുകയുള്ളൂ. അതുവഴി അന്തരീക്ഷ ചൂടിൽ  2 മുതൽ 5 ഡിഗ്രി  കുറവുണ്ടാകും.കടലിലെ 5 മുതൽ 15% ജീവികളും കരയിലെ സസ്യങ്ങളിൽ 15 മുതൽ 30% വരെയും നശിക്കും.


ഹിരോഷിമയിൽ പ്രയോഗിച്ച 15 കിലോ ടൺ മുതൽ 100 ടണ്ണിനു മുകളിൽ കരുത്തുള്ള ആണവ ബോംബുകൾ കൈവശമുള്ള ഇരു രാജ്യങ്ങളും ആണവ ആയുധം നടത്തിയാൽ 5 കോടി മുതൽ 15 കോടി ആളുകളുടെ മരണത്തിനത് കാരണമാകും എന്നുറപ്പിക്കാം.


ആണവ ശക്തിയിൽ ഒന്നാമത്തെയോ രണ്ടാമത്തേയോ സ്ഥാനത്തുള്ള റഷ്യ ഒഴുകി നടക്കുന്ന ലോകത്തെ ആദ്യത്തെ ആണവ നിലയം നിർമ്മിച്ചിരിക്കുന്നു. 140 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള കപ്പലിൽ നിന്നും 80 megawatts വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയും. 5000 കിലോമീറ്റർ അകലെയുള്ള ആർട്ടിക്ക് മേഖലയിലെ Pevek തുറമുഖത്തേക്ക് ഒഴുക്കി കൊണ്ടുപോകുന്ന Akaademik Lomonosov എന്ന ആണവ നിലയം 10000 വീടുകൾക്കും ഖനനത്തിനും (Chukotka) ആവശ്യമായ വൈദ്യുതി നൽകും. 


പൊതുവേ ആർട്ടിക്ക് പ്രദേശം പരിസ്ഥിതികമായി പ്രതിസന്ധിയിലായിരിക്കെ ആ പ്രദേശത്ത് ഒഴുകി നടക്കുന്ന ആണവ നിലയം മറ്റൊരു ഭീഷണിയായി മാറുകയാണ്. ഏതെങ്കിലും തരത്തിൽ ആണവ നിലയം അപകടത്തിൽപെട്ടാൽ അത് ചെർണോബിനേക്കാൾ  ഭീകരവുമായ അവസ്ഥ ആർട്ടിക്ക് മുനമ്പിൽ ഉണ്ടാക്കും എന്ന് ജനകീയ ശാസ്ത്രജ്ഞന്മാർ ഭയക്കുന്നുണ്ട്. ഒപ്പം തന്നെ ആർട്ടിക്ക് മേഖലയിൽ നിലയത്തിന്റെ സഹായത്താൽ  വർദ്ധിക്കുവാൻ പോകുന്ന ഖനനം പ്രദേശത്തിന്റെ സംതുലനത്തെ കുറേ കൂടി ബുദ്ധിമുട്ടിലാക്കും എന്ന് റഷ്യൻ സർക്കാർ അംഗീകരിക്കുന്നില്ല.


ഇന്ത്യയും പാകിസ്ഥാനും അമേരിക്കയും റഷ്യയുമൊക്കെ ആണവ രംഗത്തു കൈ കൊള്ളുന്ന സമീപനങ്ങൾ ലോക പരിസ്ഥിതിയെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നതാണ് എന്ന് നേതാക്കൾ അംഗീകരിക്കുന്നില്ല. അവരെ തിരുത്തുവാൻ ജനങ്ങൾ മുന്നോട്ടു വരിക തന്നെ വേണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment