ആസ്‌ത്രേലിയയെ ഞെട്ടിച്ച് മെല്‍ബണില്‍ ഭൂചലനം




സിഡ്‌നി: ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമുണ്ടായിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.

 


രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണ് ഇപ്പോഴുണ്ടായതെന്ന് ജിയോസയന്‍സ് ആസ്‌ത്രേലിയ പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വിക്ടോറിയയിലെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപമാണ്, മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍),മാറി 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലാണ് പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി.

 


സൗത്ത് ആസ്ത്രേലിയ സംസ്ഥാനത്ത് അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍ സംസ്ഥാനത്ത് സിഡ്‌നിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment