ഓസ്‌ട്രേലിയയിൽ കാട്ടുതീ; ഇതുവരെ ഒമ്പത് മരണം




സിഡ്‌നി: ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന കാ​ട്ടു​തീ​യി​ല്‍ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. തെ​ക്ക​ന്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ കാ​ട് കാ​ട്ടു​തീ​യി​ല്‍ ക​ത്തി​ന​ശി​ച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കുകയാണ്. തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. എങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സമയം എടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.


ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ലാ​ണ് ഒ​രാ​ള്‍ മ​രി​ച്ച​ത്. ഇ​തോ​ടെ, സെ​പ്റ്റം​ബ‍​ര്‍ മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌ കാ​ട്ടു​തീ​യെ​ത്തു​ട​ര്‍​ന്ന് ഓ​സ്ട്രേ​ലി​യ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒമ്പതായി. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​തീ അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ല്‍ ര​ണ്ട് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ചി​രു​ന്നു.


അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വിദേശത്ത് അവധിയിലായിരുന്ന പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​വ​ധി വെ​ട്ടി​ച്ചു​രു​ക്കി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചൂ​ട് കൂ​ടി​യ​തും ശ​ക്ത​മാ​യ കാ​റ്റു​മാ​ണ് കാ​ട്ടു​തീ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്യ​ത്ത് തു​ട​രു​ന്ന കാ​ട്ടു​തീ​യി​ല്‍ എ​ഴു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ളാ​ണ് ന​ശി​ച്ച​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment