ആസ്ത്രേലിയൻ കാട്ടുതീയും IOD യും (നിനോ)
ആസ്ത്രേലിയ എന്ന വലിപ്പം കൊണ്ട് ഒന്നാം സ്ഥാനത്തുള്ള ദ്വീപ്,പലതു കൊണ്ടും വ്യത്യസ്തമായ ഭൂ വിഭാഗമായി അംഗീകരിക്കപെടുന്നു. 7,692,024 ച.കി.മീ.(ഇന്ത്യയുടെ വലിപ്പത്തിന്റെ രണ്ടേകാല്‍ ഇരട്ടിയിലധികം) വിസ്താരമുള്ള ദ്വീപില്‍ മറ്റിടങ്ങളില്‍ ഇല്ലാത്ത ഒന്നര ഡസ്സന് ജീവി വര്‍ഗ്ഗങ്ങള്‍ വസിക്കുന്നു. കംഗാരൂ( kangaroo), കോവാല (koala), എകിടന( echidna), ഡിംഗോ, (Dimgo), പ്ലാറ്റി (platypus), വാലബ്(Wallab) എന്നിവ അവയില്‍ ചിലതു മാത്രം. ഏറെ വ്യത്യസ്തമായ ഈ ദ്വീപ സമൂഹം മുന്‍പ് ഇല്ലാത്ത പാരിസ്ഥിതിക തിരിച്ചടികള്‍ നേരിടുന്നു. അതില്‍ അവസാനമായി സംഭവിച്ച ദുരന്തം(കാട്ടുതീ) കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തുടരുകയാണ്.
രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാട്ടുതി വ്യാപകമാണ്. ഒരുകോടി ജീവികള്‍ തീയില്‍ വെന്തു വീണു. 2000 വീടുകള്‍ കത്തി അമര്‍ന്നു. മരണപെട്ടവര്‍ 25 വരും.അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രീക്ക് മുകളില്‍ എത്തിയത് ജീവികളെയും മണ്ണിനെയും ജല ധാരകളെയുംനേരിട്ടും അല്ലാതെയും പ്രതികൂലമായി ബാധിച്ചു വരുന്നു. ഇതിനു മുന്‍പ് 2009 ലും 1983,1967,1939 ലും വന്‍ തീപിടുത്തങ്ങള്‍ ഉണ്ടായി ലക്ഷക്കണക്കിന് കിലോമീറ്റര്‍ വനം കത്തി നശിച്ചിരുന്നു.
ആസ്ട്രേലിയയില്‍ വന്‍ തോതില്‍ ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള കാട്ടതീക്ക് കാരണമായ Indian Ocean Dipole (IOD) എന്ന പ്രതിഭാസം പസ്സഫീക് സമുദ്രത്തില്‍ അനുഭവപെടുന്ന Elninoക്ക് സമാനമാണ്. അന്തരീക്ഷ ഊഷ്മാവുംകടലിന്റെ ചൂടുംതമ്മിലുള്ള അസ്വാഭാവി കമായ വ്യതാസമാണ് ഇവിടെ സംഭവിക്കുന്നത്.Indian Ocean Dipole (IOD) പൊതുവെ തെക്കന്‍ ഭൂഖങ്ങളില് അനുഭവപെടുന്നു. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ തുടങ്ങി വസന്തത്തില്‍ ശക്തമാകും. ഈ സമയത്ത് സുമാത്ര-ജാവ തീരങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കുറവ് കാണിക്കുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ (കെനിയന്‍ തീരം) ചൂട് കൂടുതല്‍ ഉണ്ടാക്കുന്നു. (ഇന്ത്യന്‍ സമുദ്രത്തിന്റെ പശ്ചിമ ഭാഗത്ത് ചൂട് കൂടുതലും, കിഴക്കന്‍ പ്രദേശത്ത് കുറഞ്ഞ ചൂടും).
ചൂട് കൂടിയ കടലില്‍ നിന്നും പറന്നുയരുന്ന വര്‍ദ്ധിച്ച വെള്ള തുള്ളികള്‍ കാര്‍ മേഘമായി മഴക്കും മറ്റു ചില ഇടങ്ങളില്‍ കൊടും വരള്‍ച്ചക്കും ഇടയുണ്ടാക്കുന്നു.കിഴക്കന്‍ ആഫ്രിക്കയില്‍ വെള്ളപ്പൊക്കവും ഇന്തോനേഷ്യയില്‍ വരള്‍ച്ചയും വരുത്തി വെക്കുന്ന IOD ഓസ്ട്രേലിയക്ക് കാട്ടുതീ സമ്മാനിക്കുകയാണ്.
അന്തരീക്ഷ ഊഴ്മാവില് ഉണ്ടാകുന്ന വര്‍ദ്ധനവും മിന്നലും ആദ്യം കുറ്റി കാടുകളെ കത്തിക്കും.പിന്നീട് തീ വന്‍ മരങ്ങളെ ബാധിക്കുന്നു.ആസ്ട്രീലിയയുടെ ഒന്നര ഇരട്ടി വനം കത്തി തീര്‍ന്നു എന്ന വസ്തുത സാധാരണമായി വിശ്വസിക്കുവാന്‍ ബുദ്ധി മുട്ട് തോന്നാം.ദ്വീപിലെ കാട്ടുതി പുറത്തു വിട്ട കാര്‍ബണ്‍ 25 കോടി ടണ്ണ് ഉണ്ടാകും.ഓസ്ട്രേലിയ പുറത്തു വിടുന്ന കാര്‍ബണ്‍ അളവിന്റെ(ഹരിത പാതുകം 55 കോടി ടണ്ണ്)പകുതി ഓളം വരും കാട്ടുതീയിലൂടെ ഉണ്ടായ ഹരിത വാതകം. അന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കും.അവ കൂടുതല്‍ മഴക്കും മറ്റിടങ്ങളില്‍ വരള്‍ച്ചക്കും അവസരം ഒരുക്കും.
ആസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ വിടാതെ പിന്തുടരുന്ന കാട്ടുതീ കാലിഫോര്‍ണിയയിലും കേരളത്തില്‍ പോലും നിത്യ സംഭവമായി ആവര്‍ത്തിക്കുന്നു. കാട്ടുതീ കാടുകളുടെ നാശത്തിനും ജീവി വര്‍ഗ്ഗത്തിനും ഒപ്പം മണ്ണിന്റെ ഘടന തന്നെ മാറ്റി മറിക്കുവാനും അവസരം ഒരുക്കുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment