പതിനായിരം ഒട്ടകങ്ങളെ കൊല്ലാനുറച്ച് ഓസ്ട്രേലിയ




ഓസ്ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം 5,000 ഒട്ടകങ്ങളെ കൊന്നൊടുക്കിയതായി റിപ്പോർട്ട്. കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച്‌ കൊന്നത്. ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത് ഓസ്ട്രേലിയലെന്നാണ് കണക്ക്.


കാട്ടുതീയെ തുടർന്ന് 23000- ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്ട്രേലിയയിലെ എ.പി.വൈ പ്രദേശത്ത് വരള്‍ച്ച രൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച്‌ നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.


10,000 ഒട്ടകങ്ങളെ കൊല്ലാനാണ് ആദ്യം അധികൃതര്‍ തീരുമാനിച്ചത്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കുന്നു. 


കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ നിരവധി ആളുകളുടെ ജീവന്നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് പെയ്ത മഴ ഓസ്ട്രേലിയയക്ക് ആശ്വാസമായിട്ടുണ്ട്. കാട്ട് തീ രൂക്ഷമായി പ്രതിസന്ധിയാണ് ഓസ്ട്രേലിയയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment