കാലാവസ്ഥ വ്യതിയാന ഭീഷണി: ആസ്‌ത്രേലിയൻ സർക്കാരിനെ കോടതികയറ്റി വിദ്യാർത്ഥിനി




കാന്‍ബെറ: ആസ്‌ത്രേലിയൻ സർക്കാരിന്റെ പാരിസ്ഥിതിക ഇടപെടലിലെ വീഴ്ചക്കെതിരെ വിദ്യാർത്ഥി കാറ്റ ഒ ' ഡെണൽ. കാലാവസ്ഥ വ്യതിയാനം വരുത്തി വയ്ക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് ആസ്‌ത്രേലിയൻ സർക്കാരിനെതിരെ കേസ്. 23 കാരിയായ വിദ്യാർത്ഥിയാണ് കേസ് നൽകിയത്. കാലാവസ്ഥ വ്യതിയാനം തീർക്കുന്ന പ്രതിസന്ധികളെക്കുറിച്ച് രാജ്യത്തെ നിക്ഷേപകരെ ബോധവൽക്കുന്നതിൽ സർക്കാർ പരാജയമെന്നതാണ് കേസിനാധാരം. ഇത്തരമൊരു കേസ് രാജ്യത്ത് ആദ്യമാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.


സർക്കാർ ഇതിനകം തന്നെ 600 ബില്യൺ ആസ്ട്രേലിയൻ ഡോളറിലധികം 'എഎഎ' റേറ്റിങ്ങിൽ കടപ്പത്രങ്ങളിറക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ കടപ്പത്രങ്ങളിൽ നിക്ഷേപമിറക്കിയിട്ടുള്ളവർക്ക് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകാൻ സർക്കാൻ ബാധ്യസ്ഥമാണ്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയിലാണ് സർക്കാർ. കാലാവാസ്ഥമാറ്റം രാജ്യത്തിൻ്റെ സാമ്പത്തികാവസ്ഥയെ ബാധിക്കും. അതാകട്ടെ കടക്കാർക്ക് രാജ്യത്തിന് കടം തിരിച്ചടക്കുവാനാകാത്ത അവസ്ഥ സൃഷ്ടിച്ചേക്കും. ഇതുണ്ടാകരുത്. അതിനാൽ കാലാവസ്ഥ വ്യതിയാനത്തെപ്രതിയുള്ള ആപൽശങ്കകളിലൂന്നിയുള്ള പരിഹാര - ബോധവൽക്കരണ നടപടികൾ സ്വീകരിക്കപ്പെടണമെന്ന് ജൂലായ് 21ന് സമർപ്പിച്ച പരാതിയിൽ വിദ്യാർത്ഥി കാറ്റ ഒ ' ഡെണൽ ആവശ്യപ്പെടുന്നു.


ലോകത്തെ കാർബൺ ബഹിർഗമനത്തിൽ 1.3 ശതമാനം മാത്രമാണ് രാജ്യത്തിൻ്റെ സംഭാവന. അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ. ആളോഹരി പ്രതിശീർഷ കാർബൺ ബഹിർഗമനത്തിൽ ലോകത്ത് രണ്ടാമത്. കൽക്കരി കയറ്റുമതിയിൽ മുൻപന്തിയിലെന്നതാണ് ഇതിന് കാരണം. കഴിഞ്ഞ രണ്ട് വർഷമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമായിമാറിയിട്ടുണ്ട്. കാലാവസ്ഥാ ആപൽശങ്കാ വെളിപ്പെടുത്തലുകളിൽ ലോകം ഏറെ സുതാര്യത പ്രതീക്ഷിക്കുന്നു.


കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സുതാര്യതയാർന്ന വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കുകൾ പ്രേരിപ്പിക്കപ്പെടുന്നുണ്ട്. ഈ വെളിപ്പെടുത്തലുകൾ മൂലധന വിപണിയിൽ ഇടപ്പെടുന്നവർക്ക് തുണയാകും. ഇത്തരമൊരു സാധ്യതയാണ് ഓ'ഡോണലിന്റെ വ്യവഹാരം മുന്നോട്ടുവയ്ക്കുന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment