വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പ്‌ വയനാട്ടിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പന്റെ സാന്നിധ്യം വയനാട്ടിൽ കാണാം വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നു നടത്തിയ പക്ഷി സർവേയിലാണു കണ്ടെത്തൽ.ചെമ്പ്ര,വെള്ളരിമല,ബാണാസുരമല എന്നിവി ടങ്ങളിലാണു ഇൗ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയത്.സമുദ്രനിരപ്പിൽ നിന്നു 1800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണു സാധാരണ യായി ഈ പക്ഷിയെ കാണപ്പെടുന്നത്.

ഈ പക്ഷികളുടെ എണ്ണം രാജ്യത്തു 2500ൽ താഴെ മാത്രമാണ്.സൗത്ത് വയനാട് ഡിവിഷനിലും നോർത്ത് വയനാട് ഡിവിഷനിലുമായി 177 ഇനം പക്ഷികളെയാണു കണ്ടെത്തിയത്.ഇതിൽ 5 ഇനം പക്ഷികൾ ഉയരം കൂടിയ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നവയും ബാക്കിയുള്ളവ താരതമ്യേന ഉയരം കുറഞ്ഞ മറ്റു പ്രദേശ ങ്ങളിലും കാണപ്പെടുന്നവയാണ്.കഴിഞ്ഞ 8 മുതൽ 10 വരെ നടത്തിയ സർവേയിൽ 58 പക്ഷിനിരീക്ഷകരാണു പങ്കെടു ത്തത്.സൗത്ത് വയനാട് ഡിവിഷനിൽ 146 ഇനങ്ങളെയും നോർത്ത് വയനാട് ഡിവിഷനിൽ 92 ഇനങ്ങളെയും കണ്ടെത്താനായി. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന 19 പരുന്തുക ളെയും സർവേയിൽ കണ്ടെത്തി.

5 ഇനം പ്രാവുകൾ,7 ഇനം മരംകൊത്തികൾ,3 ഇനം ഡ്രോങ്കോകൾ, 6 ഇനം ബുൾ ബുള്ളുകൾ, 3 ഇനം കാടുമുഴക്കികൾ,8 ഇനം പാറ്റപിടിയന്മാർ എന്നിവയെയും കണ്ടെത്തി.നീലഗിരി ചോലക്കിളി,കരിഞ്ചെമ്പൻ പാറ്റപിടിയൻ, ചാരത്തലയൻ ബുൾബുൾ,കോഴിവേഴാമ്പൽ,ചെഞ്ചിലപ്പൻ,നീലഗിരി മരപ്രാവ്, കാട്ടുഞാലി, മണികണ്ഠൻ, കാട്ടുനീലി, പതുങ്ങൻ ചിലപ്പൻ, ചെറുതേൻ കിളി, ഗരുഡൻ ചാരക്കിളി, നീലതത്ത,ആൽകിളി എന്നിവയാണ് സർവേയിൽ കണ്ടെത്തിയ മറ്റു തദ്ദേശീയ ഇനം പക്ഷികൾ.

ഇന്ത്യയിൽ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പ നെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതി നായി ഈ പക്ഷിയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തു ക്യാമൽസ് ഹമ്പ് മലനിരക ളെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കണം. വയനാട്ടിലെ ആകാശദ്വീപുകൾ വിവിധ യിനം വരമ്പുകിളികൾ,പുൽക്കുരുവികൾ, പുള്ളുകൾ, വെള്ളിയറിയൻ എന്നിവയാൽ സമ്പന്നമാണ്. അതുകൊണ്ട് അവയുടെ പ്രജനനകേന്ദ്രങ്ങളായ പുൽമേടുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം.

സി.കെ. വിഷ്ണുദാസ് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ ( മലയാള മനോരമയോടു കടപ്പാട്)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment