ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു




ആളിയാര്‍ ഡാമില്‍ നിന്നു തുറന്നുവിടുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 3000 ഘനഅടിയായി ഉയര്‍ത്തിയതോടെയാണ്  ഭാരതപ്പുഴയില്‍ ജലനിരപ്പുയരുന്നത് .  1050 അടിയാണ് ആളിയാര്‍ ഡാമിന്റെ പരമാവധി സംഭരണനിരപ്പ്. പൊടുന്നനെ ഉണ്ടാകുന്ന പ്രളയജലം സംഭരിക്കാന്‍ ജലനിരപ്പ് 1048 അടിയായി താഴ്ത്തി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ നിര്‍ദേശം തമിഴ്‌നാട് പാലിക്കുന്നുണ്ട് .ചിറ്റൂര്‍പ്പുഴ, ഭാരതപ്പുഴകളില്‍ ഒഴുക്കു ശക്തമായി. ഇതേ തുടര്‍ന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് 5000 ഘനയടിയില്‍ കൂടരുതെന്നു കേരളം നിര്‍ദേശിച്ചു

 


 കാടമ്പാറ അണക്കെട്ടും നിറഞ്ഞു കിടക്കുകയാണ്.. ഇതിനു മുകളിലേക്കു ജലനിരപ്പ് ഉയരുമ്പോഴാണു ചിറ്റൂര്‍പ്പുഴയിലേക്കു ജലം തുറക്കുന്നത്. പറമ്പിക്കുളംആളിയാര്‍പുഴയിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment