ഇടിമിന്നൽ ദുരന്തമായി മാറിയ ബീഹാർ




ഇടി മിന്നലിലൂടെ ബീഹാറിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ മരണപെട്ടത്‌150 ആളുകളാണ്.ലോകത്താകെ ഇത്തരത്തില്‍ മരിക്കുന്നവരുടെ (2500)10%ത്തോളം വരും ഈ ഹത ഭാഗ്യരുടെ എണ്ണം.കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും ഉണ്ടായ വര്‍ധിച്ച ചൂട്,ബംഗാള്‍ കടലില്‍ നിന്നുള്ള തെക്കന്‍ കാറ്റ് അന്തരീക്ഷത്തില്‍ ഉണ്ടാക്കിയ വ്യാതിയാനം(instability)വര്‍ധിച്ച തോതിലുള്ള മിന്നലിന് അവസരമൊരുക്കി. ഓരോ സെക്കണ്ടിലും 40 ലധികം മിന്നലുകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നു.(പ്രതി വര്‍ഷം140 കോടി)ഉഷ്ണ മേഖലയിലും ഉഷ്ണ കാലാവസ്ഥയിലും ഇടി മിന്നലില്‍ 90%നടക്കുന്നു.തണുപ്പ് നിറഞ്ഞ പ്രദേശങ്ങളെ പരിശോധിച്ചാല്‍,മെഡിറ്ററെനിയന്‍,ഗള്‍ഫ്‌ കടലിലെ ഉഷ്ണ ജല പ്രവാഹം എന്നിവിടങ്ങളില്‍ ബാക്കി വരുന്ന 10% മിന്നല്‍ കാണാം.


Lake Maracaibo,വെനുസിലയില്‍ ഏറ്റവുമധികമായി മിന്നല്‍ ഉണ്ടാകുന്നു.(232.52 flashes of lightning per square kilometer per year)കോംഗോ, തെക്കന്‍ അമേരിക്കയിലെ വടക്ക് പടിഞ്ഞാറന്‍ സ്ഥലങ്ങള്‍ (പസഫിക് സമുദ്രത്തില്‍ നിന്നും Andes മലയിലേക്കുള്ള ചൂട് കാറ്റ് കാരണം) ഹിമാലയന്‍ നിരകള്‍ (ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നുള്ള ചൂട് കാറ്റ്),ഫ്ലോറിഡ(അറ്റ്‌ലാൻ്റിക്കില്‍ നിന്നും) അര്‍ജന്‍റീന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ  (അറ്റ്‌ലാൻ്റിക്കില്‍നിന്നും) മിന്നലിന്‍റെ സാധ്യത കൂടുതലാണ്. കെനിയയിലെ ചില പ്രദേശങ്ങളിലും മിന്നൽ വലിയ ഭീഷണിയാണ് .


കരയില്‍ പൊതുവെ അന്തരീക്ഷ ചൂട് കൂടുതലാകുന്ന വൈകുന്നേരങ്ങളില്‍ മിന്നല്‍ അധികമാകുന്നു.കടലില്‍ ഏതു സമയവും ഇതിനുള്ള സാധ്യതയുണ്ട്. Cumulonimbus മേഘങ്ങളില്‍ നിന്നും ഭൂമിയിലേക്കുള്ള വൈദ്യുതി പ്രഭാവം, മിന്നലുണ്ടാകുവനുള്ള അവസരങ്ങളെ വര്‍ധിപ്പിക്കും. പൊതുവെ മേഘങ്ങള്‍ തമ്മിലും (cloud to cloud)അവയില്‍ നിന്നും ഭൂമിയിലേക്കും സംഭവിക്കുന്ന വൈദ്യുതി പ്രവാഹം അന്തരീക്ഷത്തിൻ്റെ  സ്വഭാവമനുസരിച്ച് മാറി മറിയാം.


മിന്നല്‍ സമയത്ത്,അന്തരീക്ഷത്തിലുള്ള നൈട്രജന്‍ ഓക്സിജനുമായി ചേര്‍ന്ന് നൈട്രജന്‍ ഡൈഓക്സൈഡ് ഉണ്ടാകും(ഭൂമിയില്‍ നിന്നും18km വരെയുള്ള Troposphere ല്‍).ഇങ്ങനെ രൂപപെടുന്ന നൈട്രജന്‍ ഡൈ ഓക്സൈഡുകള്‍(NO+NO 2) അന്തരീക്ഷത്തില്‍ വെച്ച് വിഭജിച്ച്‌ ഓസോണ്‍ കണികകള്‍ ഉണ്ടാക്കും.നൈട്രജന്‍ ഓക്സൈഡുകള്‍ മണ്ണില്‍ ലയിക്കുവാനും സാധ്യതയുണ്ട്.


സംസ്ഥാനത്ത് മൂന്ന് തരത്തിലുള്ള മേഘങ്ങളെ കാണാം.20000 അടി ഉയരത്തില്‍ ഉണ്ടാകുന്ന High cloud ഇനത്തില്‍ പെടുന്ന Cirrus cloud(ചുരുള്‍/നാര് രൂപത്തില്‍),Cirrostratus (തെളിഞ്ഞതും പുക പോലെ പലക രൂപത്തില്‍ ഉള്ളത്)Cirrocumulusകൾ(തെളിഞ്ഞതും ഐസ്സ് രൂപത്തില്‍).


20000 അടിക്കു താഴെ 6000 അടിക്ക് മുകളില്‍ Mid Clouds എന്ന് പൊതുവെ വിളിക്കുന്ന Altostratus clouds(നീല നിറത്തില്‍ മേഘങ്ങളിലൂടെ സൂര്യനെ കാണാന്‍ കഴിയും), Altocumulus cloud (ഇരുണ്ട ചുമന്ന നിറമുള്ളതോ വെളുത്ത നിറത്തിലുള്ളതോ കിളച്ചിട്ടപോലെ), Nimbostratus  clouds (കൂടുതല്‍ കട്ടിയുള്ള Altostratus സ്വഭാവത്തില്‍) എന്നിവ.


6000 അടിക്കു താഴെയുള്ള ഉയരത്തില്‍ കാണുന്ന Low Clouds വിഭാഗത്തില്‍ പെടുന്നവ. Cumulus clouds(വളരെ കട്ടി തോന്നിപ്പിക്കുന്ന വെളുത്ത നിറമുള്ളത്) , Stratus clouds (ചാര നിറമുള്ളത്)Cumulonimbus clouds(വളരെ ഖനത്തില്‍  വെളുത്ത നിറത്തോടെയുള്ള) Stratocumulus clouds (മങ്ങിയ തേനീച്ച കൂടുകളെ ഓര്‍മ്മിപ്പിക്കുന്നത്).ഓരോ തരം മേഘവും രൂപ പെടുന്നതിനു പിന്നില്‍ കാറ്റും കാലവസ്ഥയും സ്വാധീനം ചെലുത്തുന്നുണ്ട്.


അന്തരീക്ഷത്തിലെ ഉയർന്ന ചൂടും തണുപ്പും തമ്മിലുള്ള അന്തരം (Diurnal temperature or value)വർധിക്കുന്നത് അസ്വാഭികമായ കാറ്റും അനുബന്ധ വിഷയങ്ങളുമുണ്ടാക്കും.ഇത്തരം സംഭവങ്ങൾ കാർ മേഘങ്ങളുടെ സ്വഭാവത്തിലും മഴയിലും ഇടിമിന്നലിനുമൊക്കെ മാറ്റങ്ങൾ വരുത്തുന്നു.അവയിൽ മിക്കതും മനുഷ്യവർഗ്ഗത്തിനു ഭീഷണിയായി മാറുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment