ബി.എം.സികളെ സജീവമാക്കാൻ ഇടപെടേണ്ട സമയം പാഴാക്കിക്കളയരുത്; ഉണർന്നു പ്രവർത്തിക്കണം




പ്രാദേശിക ഭരണകൂടങ്ങൾക്ക് പുതിയ സാരഥികളായി. പുതിയ കാലത്തെ അഭി സംബോധന ചെയ്യാൻ പാകത്തിൽ ഇവരെ സജ്ജരാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അടിസ്ഥാന തല ജനാധിപത്യത്തിന്റെ ശക്തിയും കരുത്തും ജനങ്ങളാണ്. ജനങ്ങളായിരിക്കണം. നമ്മുടെ പിന്തുണയും അനുമോദനങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന കത്ത് എത്രയും വേഗം പ്രസിഡന്റ് മാർക്ക് നൽകണം. 


തദ്ദേശീയമായ കാതലായ പ്രശ്നങ്ങൾ ഗ്രാമസഭയുടെ അജണ്ടയാക്കണം. ബി.എം.സി യിൽ പ്രകൃതി സംരക്ഷണ പ്രവർത്തകരെ ഉൾപ്പെടുത്തുക. വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ പൊതുപ്രവർത്തകരെ കൂടി ഉൾപ്പെടുത്തണം. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുവാദത്തോടെ പഞ്ചായത്ത് മീറ്റിംഗുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകണം നാട്ടറിവുകളെ , നാട്ടുകൈവേലകളെ പ്രയോജനപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ നമ്യക്ക് നല്കാവുന്നതാണ്. 


ബി എം.സി ജനവരി 31 ന് മുമ്പ് പുനർരൂപീകരിച്ച്‌ ലിസ്റ്റ് സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിനെ അറിയിക്കണമെന്ന സർക്കുലർ എല്ലാ പ്രാദേശികഭരണകൂടങ്ങൾക്കും അയച്ചിട്ടുണ്ട്. അതിന്റെ കോപ്പി ഇവിടെ ചേർക്കുന്നുണ്ട്. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നമ്മുടെ ആവശ്യം പറഞ്ഞ് ഒരു കത്തോട് കൂടി കൊടുക്കണം. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചാൽ ബി.എം.സി പല്ലു കൊഴിഞ്ഞ സിംഹമാകാതിരിക്കും.

 

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment