പ്രകൃതിയെ തകർക്കുന്ന സ്ഥാപനങ്ങളിലെ ബ്രിട്ടീഷ് പൊതു ഫണ്ട് നിക്ഷേപത്തിനെതിരെ ബ്രിട്ടനിലെ MP മാർ .




ഫോസിൽ ഇന്ധന കമ്പനികളിൽ നികുതിദായകരുടെ പണം നിക്ഷേപിച്ചതിന് UK സർക്കാരിനെതിരെ ശക്തമായ വിമർശ നങ്ങൾ ഉയരുന്നു.

 

 പാർലമെന്റിൽ രണ്ട് മണിക്കൂർ നീണ്ട സെഷനിൽ MP മാർ നിക്ഷേപത്തെ ചോദ്യം ചെയ്യുകയും ഗുരുതരമായ പാരിസ്ഥി തിക നാശമുണ്ടാക്കുമെന്ന് സംശയിക്കുന്ന ആഫ്രിക്കയിലെ  ധനിക വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വിദേശ സഹായം ലഭ്യമാക്കിയതിന് വികസന മന്ത്രി ആൻഡ്രൂ മിച്ചലി നെ വിമർശിക്കുകയും ചെയ്തു.

 

 

കോമൺ‌വെൽത്ത്,ഡെവലപ്‌മെന്റ് ഓഫീസിന്റെ ഉടമസ്ഥത യിലുള്ള British International Investment(BII)നിക്ഷേപങ്ങൾ ലക്ഷക്കണക്കിന് പൗണ്ടിന് മുകളിലാണ്.

 

 

കാലാവസ്ഥാ പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും പ്രത്യാഘാതങ്ങൾ ,"ഏറ്റവും വലിയ ആഗോള വികസന വെല്ലു വിളികൾ പരിഹരിക്കുന്നതിനും"ആഫ്രിക്ക,ഏഷ്യ,കരീബിയൻ എന്നിവിടങ്ങളിലെ ദാരിദ്ര്യം കുറയ്ക്കുന്നതിനും ഫണ്ട് നൽകാ നാണ് BII രൂപീകരിച്ചതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കി .

 

 

ഫോസിൽ ഇന്ധന കമ്പനികളിൽ BIIക്ക് 20 നിക്ഷേപങ്ങളെ ങ്കിലും ഉണ്ടെന്ന് അന്താരാഷ്ട്ര വികസന സമിതിയിലെ MP മാർ പറഞ്ഞു.

 

 

ആഫ്രിക്കയിലെ മുൻനിര സിമൻറ് നിർമ്മാതാക്കൾ,നൈജീരി യയിൽ വലിയ കൽക്കരി ഖനനം നടത്തുന്നു.അവർക്ക് പണം നൽകിയ BII നിലപാട് വിമർശന വിധേയമാണ്.

 

 

മനുഷ്യാവകാശ ലംഘനങ്ങൾ കൊണ്ട് കുപ്രസിദ്ധമായ, അപകടകരമായ രാസവസ്തുക്കളും കീടനാശിനികളും തുറന്നു വിടുകയും സംസ്ക്കരിക്കാത്ത വ്യാവസായിക മാലിന്യ ങ്ങൾ വലിച്ചെറിയുകയും ചെയ്ത പാം ഓയിൽ കമ്പനി ഫെറോണിയയിൽ നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് വിമർശനം ഉയർന്നു .

 

 

ബ്രിട്ടനിലെ പാർലമെന്റിൽ British International Investment നെ തിരെ ഉയർന്ന വിമർശനം പ്രകൃതിയെ തകർക്കുന്ന സ്ഥാപന ങ്ങളിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment