പ്രളയ സാധ്യതാമേഖലകളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രം വേണമെന്ന് പരിസ്ഥിതിവകുപ്പ്




പ്രളയ സാധ്യതാമേഖലകളിൽ നദികളോടും ജലാശയങ്ങളോടും തൊടുകളോടും ചേർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് കർശന നിയന്ത്രണം വേണമെന്ന് ആസൂത്രണബോഡിനോട് പരിസ്ഥിതിവകുപ്പ് .


കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കേരളത്തിൽ വന്ന ഭൂവിനിയോഗരീതികളെ ക്കുറിച്ചു  പഠിക്കാനും വകുപ്പ് ആലോചിക്കുന്നു .വൃഷ്‌ടി പ്രദേശങ്ങളിലെ മഴക്കാടുകളുടെ സ്‌ഥിതി,പശ്‌ചിമഘട്ടത്തിലും ഇടനാടൻ പ്രദേശങ്ങളിലും സസ്യമേലാപ്പിൽ വന്ന മാറ്റങ്ങൾ എന്നിവ പഠനവിധേയമാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ ഹരിതമേഖലകൾ പുനഃസൃഷ്ടിക്കണമെന്നും പരിസ്ഥിതിവകുപ്പ് ശുപാർശ ചെയ്യുന്നു. മണ്ണിന്റെ ജൈവാംശം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കും. വെള്ളത്തെ പിടിച്ചു നിർത്താൻ ഇത് ആവശ്യമാണ് .നീർത്തടങ്ങളുടെ വിസ്തൃതി കുറഞ്ഞതുകൊണ്ടു മണ്ണിന്‌സംഭവിച്ചശോഷണം, വ്യാപകമായ നിലം നികത്തലിനെ തുടർന്നു മണ്ണിന് എത്രത്തോളം ജലആഗീരണ ശേഷി കുറഞ്ഞു എന്നിവ കണ്ടെത്തി തിരുത്തൽ നടപടികളിലേക്ക് പോകും 


തീരദേശ അതോറിറ്റി, കാലാവസ്‌ഥാമാറ്റ ഡയറക്‌ടറേറ്റ്, തണ്ണീർത്തട അതോറിറ്റി എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന് പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. കാലാവസ്‌ഥാമാറ്റത്തെ നേരിടാൻ അഞ്ചു വർഷം മുമ്പ് തയാറാക്കിയ കർമ പദ്ധതി പ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്


പ്രളയജലം എത്തിയ സ്‌ഥലങ്ങൾ ഭാവി ആസൂത്രണത്തിനായി അടയാളപ്പെടുത്തുന്നതിനു സംസ്‌ഥാനത്തെ വിദ്യാലയങ്ങളിലുള്ള ഭൂമിത്ര സേനയുടെ സഹായം തേടും. റിവർ മാനേജ്‌മെന്റ് സെല്ലിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ പക്കലുള്ള രേഖകൾ കൂടി ഉപയോഗിച്ചാൽ പ്രളയമേഖലകൾ അടയാളപ്പെടുത്താനാവുമെന്നു പരിസ്ഥിതി – കാലാവസ്ഥാ മാറ്റ ഡയറക്‌ടറേറ്റ് ശുപാർശ ചെയ്‌തു. പ്രളയജലം എത്തുന്ന സ്‌ഥലങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളും നിർബന്ധിത ഇൻഷുറൻസ് എടുക്കണം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment