ഇന്നു ചിത്ര ശലഭങ്ങൾ നാളെ നമ്മളും 




ലോകത്തെ ഏറ്റവും മനോഹരവും പരോപകാര പ്രദവും (ഭക്ഷണം തന്നെ പരാഗണത്തെ സഹായിക്കുന്ന) പ്രകൃതി സൗഹൃദവുമായ ജീവിയാണ് ചിത്ര ശലഭങ്ങള്‍.


ശലഭങ്ങളിൽ ഏറ്റവും കൂടുതല്‍ നാള്‍ ജീവിക്കുന്ന മോണാര്‍‍ക്ക് കൾ 5000 km. ദൂരം യാത്ര ചെയ്യുന്നു. (12000 km യാത്ര ചെയ്യുന്ന Painted lady എന്ന ശലഭങ്ങള്‍ സഹാറ മരുഭൂമിക്ക് കുറുകേ രണ്ടു വട്ടം പറക്കാറുണ്ട്) മോണാര്‍‍ക്കിന്‍റെ ജീവിത ചക്രത്തില്‍ പങ്കുവഹിക്കുന്ന മരങ്ങള്‍ Milkweed (മുട്ട ഇടുന്നു),Oyamal fir എന്നിവയാണ്.(വിശ്രമത്തിനായി)  ഈ ശലഭങ്ങള്‍ക്ക് 4 തലമുറകളുണ്ട്. ഒന്നാം തലമുറ ശലഭത്തിന്റെ ജീവിതകാലം ഒരുമാസമാണ്. അവ തെക്കേ അമേരിക്കയില്‍ നിന്നും മധ്യ അമേരിക്കയിലേക്ക് യാത്ര തുടങ്ങുന്നു. ഒരുമാസം ജീവിക്കുന്ന രണ്ടാം തലമുറ മധ്യ അമേരിക്കയിൽ നിന്നും വടക്കോട്ടുള്ള പ്രയാണം  തുടരും.  മൂന്നാം തലമുറ(രണ്ടുമാസം) വടക്കന്‍ അമേരിക്ക കടന്ന് കാനഡയില്‍ എത്തും. നാലാം തലമുറ ക്യാനഡയില്‍ നിന്നും മെക്സിക്കോയിലേക്ക് യാത്ര ചെയ്യും. യാത്രക്ക് രണ്ടു മാസം എടുക്കുന്നു. അവിടെ 4-5 മാസങ്ങള്‍ അവ കഴിച്ചു കൂട്ടും. തണുപ്പ് കഴിയുന്നതോടെ അമേരിക്ക ലക്ഷ്യമാക്കി(ടെക്സാസ്) യാത്ര ആരംഭിക്കും. വീണ്ടും ശലഭത്തിന്റേ യാത്ര, മധ്യ അമേരിക്കയും കടന്ന് വടക്കേ അമേരിക്ക വഴി കാനഡ- മെക്സിക്കോയിലേക്ക്. 2 കോടി വരെ ശലഭങ്ങള്‍ കൂട്ടമായിട്ടാണ് പറക്കുക. പകല്‍ യാത്ര ചെയ്യുകയും രാത്രിയില്‍ മരങ്ങളില്‍ വിശ്രമിക്കുന്നതാണ് അവയുടെ രീതി.


പക്ഷികളെ പോലെ ഏറെ ദൂരം യാത്ര ചെയ്യുന്നതും അത്ഭുത പ്രതിഭാസങ്ങള്‍ ഉള്ളതുമായ മോണാര്‍‍ക്ക് ശലഭത്തിന്‍റെ എണ്ണത്തില്‍ 90% കുറവ് ഉണ്ടായിരിക്കുന്നു. കാടുകള്‍ കുറഞ്ഞതും അതിലെ Milkweed, Oyamafal fir  മരങ്ങൾ വെട്ടി മാറ്റിയതും  ശലഭങ്ങള്‍ കുറയുവാന്‍ കാരണമായി. ചൂട് വര്‍ദ്ധിച്ചതും മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങളും പ്രധാന പ്രതിസന്ധികളുടെ മറ്റു കാരണങ്ങളാണ്.                  


ചിത്ര ശലഭങ്ങളും തേനീച്ചകളും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന പ്രധാന  സൂചകങ്ങളാണ്. ഋതുക്കളില്‍ ഉണ്ടാകുന്ന വ്യതിയാനവും സസ്യത്തിന്‍റെ സ്വഭാവത്തിലെ മാറ്റങ്ങളും ചിത്രശലഭങ്ങളുടെ മുട്ട ഇടല്‍ രീതിയേയും എണ്ണത്തെയും ലാര്‍വകളുടെ വളര്‍ച്ചയയേയും സ്വാധീനിക്കുന്നു. ലാര്‍വയുടെ ആദ്യഘട്ടത്തില്‍ അതിനാവശ്യമായ ഭക്ഷണം നല്‍കുന്ന സസ്യങ്ങള്‍ അനാരോഗ്യകരമാണ്  എങ്കില്‍ ലാര്‍വകളുടെ വളര്‍ച്ച അസാധ്യമാക്കും. തൊട്ടടുത്ത്‌ സസ്യങ്ങള്‍ ഇല്ല എങ്കില്‍ നശിച്ചു പോകുവാനുള്ള സാധ്യത കൂടുതലാണ്


ചിത്ര ശലഭങ്ങള്‍ക്ക് വളരുവാന്‍ മൂന്നു തരം സസ്യങ്ങള്‍ വേണം. ലാര്‍വകള്‍ക്ക് ഭക്ഷണം നല്‍കുന്നവ, പൂമ്പൊടിയുള്ളവ, തണല്‍ തരുന്നവ. ശലഭങ്ങള്‍ മുട്ടകളിടുന്ന സസ്യങ്ങളില്‍ അവ ലാര്‍വയായി വളരുന്നു. അതേ ചെടികളുടെ ഇലകളെ ഭക്ഷണമാക്കുന്നു.ഇത്തരം സസ്യങ്ങളെ food plant എന്ന് പറയും. ശലഭങ്ങള്‍ പൂമ്പോടിയെ പരാഗണം നടത്തികൊണ്ട് ഉപയോഗിക്കുന്നു. ശലഭങ്ങള്‍ക്ക് മുട്ടയിടുവാനും വളരുവാനും അതാതിനു യോജിക്കുന്ന ചെടികള്‍  ആവശ്യമാണ്.


പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ 110 specicies പെട്ട ( പ്രത്യേക ഇടത്തു മാത്രം കണ്ടുവരുന്ന) enedemic species കളില്‍ 65%ത്തിന്‍റെയും വംശനാശത്തിനു കാരണമായി കഴിഞ്ഞു. സസ്യലതാതികളില്‍ അഞ്ചില്‍ ഒന്നും നാശത്തിന്‍റെ വക്കിലാണ്. ഓരോ സസ്യവും 10 മുതല്‍ 30 വരെ വിഭാഗം ജീവികളുടെ നിലനില്‍പ്പിന് അവസരം ഒരുക്കുന്നു.


കേരളത്തില്‍ 332 തരം ചിത്ര ശലഭങ്ങളില്‍(പശ്ചിമഘട്ടത്തിലെ) 37 endemic speciesകളാണ് (പ്രത്യേക ഇടത്തു മാത്രം കണ്ടുവരുന്ന). രാജ്യത്തെ ഏറ്റവും വലിയ ശലഭം Southern Bird wingഉം (190 mm wing span) ഏറ്റവും ചെറുത് grass jewelഉം സംസ്ഥാനത്ത് കാണാം. കേരളത്തിലെ   ശലഭങ്ങള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങള്‍ തട്ടേക്കാട്‌ പക്ഷി സങ്കേതവും കുളത്തൂപ്പുഴ വനവും ആണ്. വയനാടും കണ്ണൂരും ശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങളിൽ പെടും..


നമ്മുടെ നാട്ടിലെ ശലഭങ്ങള്‍ പക്ഷികളെ പോലെ ദൂരെ നിന്നും യാത്ര ചെയ്തു കൊണ്ട്  (ചിലപ്പോള്‍ ദേശാടനവും) ജീവിതം അവസാനിപ്പിക്കുന്നു. നവംബര്‍ മാസം മുതല്‍ അവ സജ്ജീവമാണ്. Albatross, Lesser Gull, Great Orange Tip,  Danaine തുടങ്ങിയ പേരില്‍ അറിയപെടുന്നവ നീലഗിരി, കൊട്ടിയൂര്‍, വയനാട്, അമരമ്പലം കാടുകളില്‍ ജനുവരി വരെ പറന്നെത്തുന്നു. കൂര്‍ഗില്‍ നിന്നും ആറാളം ഫാമില്‍ എത്തിയിരുന്ന മഞ്ഞ ശലഭങ്ങളുടെ എണ്ണം ലക്ഷങ്ങളായിരുന്നു .ഇന്നവയുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കുന്നു. മുള്ള് ഇലവുകൾ വെട്ടി നശിപ്പിച്ചത്, (ചിത്രശലഭങ്ങളും തേനീച്ചകളും  പാർക്കുന്ന ) ശലഭങ്ങളുടെ എണ്ണം കുറയുന്നതിന്  പ്രധാന പങ്കുവഹിച്ചു. ചിത്ര ശലഭങ്ങള്‍ കൂടുതലായി എത്തിയിരുന്ന വയനാട് ഇടുക്കി പ്രദേശങ്ങളില്‍ ഉണ്ടായ കാടുകളുടെ ശോഷണവും മഴയുടെ വ്യതിയാനവും എണ്ണത്തില്‍ കുറവും ചിലപ്പോള്‍ അവ അന്യം നിന്ന് പോകുന്ന അവസ്ഥയും സംജാതമാക്കി. (പാപ്പിലിയോ ബുദ്ധ ആന്യം നിന്നുപോയ ഗ്രൂപ്പില്‍ പെട്ട ചിത്ര ശലഭാമാണ്).

ലോക പരിസ്ഥിതി പൈതൃക പട്ടികയിൽ ഇടം നേടിയ (അഗസ്ത്യർ കൂട മലനിരകളുടെ ഭാഗമായ) പെരിങ്ങമല പഞ്ചായത്തിൽ 60 തരം ചിത്രശലഭങ്ങളും 30 തരം തുമ്പികളുമുണ്ട്. മലബാർ റോസ്, ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ മുതലായ ചിത്രശലഭങ്ങൾ ഏറെ പറന്നിറങ്ങുന്ന പെരിങ്ങമല ഗ്രാമത്തിൽ തന്നെ സർക്കാർ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നാഗ്രഹിക്കുന്നുവോ ?

കാലാവസ്ഥ വ്യതിയാനങ്ങൾ  ആദ്യമേ തന്നെ  പ്രതികൂലമായി ബാധിക്കുന്ന ശലഭങ്ങളുടെ സുരക്ഷയോട് സർക്കാർ കാട്ടുന്ന നിസ്സംഗത പ്രതിഷേധാർഹമാണ്. പെരിങ്ങമല ഗ്രാമത്തെ സംരക്ഷിക്കുന്നതിലൂടെയേ അഗസ്ത്യർ മലയെ കാത്തു സൂക്ഷിക്കുവാൻ  കഴിയുകയുള്ളൂ എന്ന യാഥാർത്ഥ്വം സംസ്ഥാന സർക്കാർ ആവർത്തിച്ചു മറക്കുന്നു എന്ന് തോന്നിപ്പിക്കുന്നതാണ് , ചിത്രശലഭങ്ങളുടെ താഴ് വരയായ ഗ്രാമത്തെ മാലിന്യങ്ങൾ കൊണ്ടു നിറക്കുവാനുള്ള സർക്കാർ തീരുമാനങ്ങളിൽ വ്യക്തമാകുന്നത്


മഹാരാഷ്ട്രയും കര്‍ണ്ണാടകയും സംസ്ഥാന ചിത്ര ശലഭങ്ങളെ കണ്ടെത്തി പ്രഖ്യാപിച്ച രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളാണ് (Blue Mormon ഉം  Southern Bird Wing). കേരളത്തിന്‍റെ ചിത്രശലഭമായി ബുദ്ധ മയൂരിയെ പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.സംസ്ഥാനത്തെ കാലവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ തെളിവാണ് ചിത്രശലഭങ്ങളുടെയും തേനീച്ചയുടെയും എണ്ണത്തിലെ വന്‍ കുറവും അസാനിധ്യവും. ഓരോ ജീവി വർഗ്ഗത്തിന്റെ പ്രതിസന്ധികളും നാശവും നാട് അനാരോഗ്യകരമായ കാലാവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്നതിന്റെ സൂചകങ്ങളാണ്. ചിത്ര ശലഭങ്ങളുടേയും തേനീച്ചകളുടേയും പ്രതിസന്ധികൾ ഇന്നവർ നാളെ നമ്മൾ എന്ന അവസ്ഥയെ ഓർമ്മിപ്പിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment