ഖ​ന​നം ന​ട​ത്താ​ന്‍ അ​നു​മ​തി നൽകുന്ന മന്ത്രിസഭാ തീരുമാനം ആർക്ക് വേണ്ടി?




പാ​റ ക്വാ​റി​ക​ളി​ല്‍ ഖ​ന​നം ന​ട​ത്താ​ന്‍ മ​ന്ത്രി​സ​ഭാ അ​നു​മ​തി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​രാ​ക്ഷേ​പ പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​ക്വാ​റി​ക​ളി​ല്‍ ഖ​ന​നാ​നു​മ​തി ന​ല്‍​കാ​നാ​ണു മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. വ്യാപക ഖനനം മൂലം ഈ പ്രളയകാലത്ത് സംസ്ഥാന വ്യാപകമായി പലയിടത്തും വൻതോതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പാഠം പഠിച്ചില്ല എന്ന് വേണം ഈ അനുമതി നൽകുന്നതിലൂടെ മനസിലാക്കാൻ. 


'ജി​യോ​ള​ജി​സ്റ്റ്, കൃ​ഷി ഓ​ഫീ​സ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു കൃ​ഷി​യോ​ഗ്യ​മ​ല്ലെ​ന്നും ഖ​ന​ന​ത്തി​ന് യോ​ഗ്യ​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന മു​റ​യ്ക്കാ​ണു ക​ള​ക്ട​ര്‍ അ​നു​മ​തി നൽകുന്നത്. പാ​റ​മ​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല'. പരിസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ് ഈ നടപടി. നാലായിരത്തോളം ക്വാറികൾ അധികൃതമായും അല്ലാതെയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ​യാ​ണു ക്വാ​റി​ക​ള്‍​ക്കു ഖ​ന​നാ​നു​മ​തി ന​ല്‍​കി​യ​ത്. ഭൂമാഫിയയുടെ കൈയിൽ നിന്നും രാഷ്ട്രീയ പാർട്ടികളക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മന്ത്രിസഭാ തീരുമാനം എന്ന് വേണം മനസിലാക്കാൻ. അതേസമയം, 1964 ലെ ​ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​രം പ​തി​ച്ചു​ന​ല്‍​കി​യ ഭൂ​മി​യി​ല്‍ ഖ​ന​നാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍​നി​ന്ന് ഖ​ന​നം ചെ​യ്യു​ന്ന​തി​ന് ഈ​ടാ​ക്കു​ന്ന സീ​നി​യ​റേ​ജ് ബാ​ധ​ക​മാ​ക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment