കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു




പാരഡൈസ്: യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്നു തീ അനിയന്ത്രിതമായി പടരുകയാണ്. കാട്ടുതീ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 50,000 പേരെ കൂടി ഒഴിപ്പിക്കാന്‍ ഭരണകൂടം ശനിയാഴ്ച ഉത്തരവിട്ടിരുന്നു.


ഉയര്‍ന്ന താപനിലയും കുറഞ്ഞ ഈര്‍പ്പവമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 21,900 ഏക്കറോളം സ്ഥലത്ത് തീ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ സ്ഥലത്തേക്ക് തീ വ്യാപിക്കുന്നത് തടയാനുള്ള തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്. മണിക്കൂറില്‍ 70 മൈലിലാണ് തീ പടര്‍ന്നുപിടിക്കുന്നത്.


സുരക്ഷയെ കരുതി 36 കൗണ്ടികളിലെ വൈദ്യുതി ബന്ധം 48 മണിക്കൂര്‍ വിച്ഛേദിച്ചേക്കുമെന്ന് പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക് കമ്ബനി അറിയിച്ചു. 850,000ലേറെ ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചേക്കുമെന്നാണ് അറിയിപ്പ്. 


അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. ലോസ് ആഞ്ചല്‍സ്, സോനോമ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment