ഉഷ്ണതരംഗത്തിൽ വെന്തുരുകി കാനഡ; 500 ലേറെ പേർ മരിച്ചതായി സൂചന




കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നാളിതുവരെയില്ലാത്ത കനത്ത ചൂടില്‍ 500 ലേറെപ്പേര്‍ മരണപ്പെട്ടതായി സൂചന. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായ 719 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ബ്രിട്ടീഷ് കൊളംബിയയുടെ ചീഫ് കൊറോണര്‍ ലിസ ലാപോയിന്റ് വെള്ളിയാഴ്ച പറഞ്ഞു. മാരകമായ ഉഷ്ണതരംഗം ബ്രിട്ടീഷ് കൊളംബിയ ഹീറ്റ് വേവ് കാനഡയുടെ പടിഞ്ഞാറ് ഭാഗത്ത് കാട്ടുതീ വിതയ്ക്കുക്കയാണ്.


കഴിഞ്ഞ ആഴ്ച്ച ബ്രിട്ടീഷ് കൊളംബിയ അനുഭവിച്ച ചൂടുള്ള കാലാവസ്ഥ, മരണം വര്‍ധിക്കുന്നതിനു കാരണമായേക്കാമെന്നതിനാലാണീ വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് ചീഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ 230 മരണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് കൊറോണറുടെ ഓഫീസ് അറിയിച്ചു.


നിലവില്‍, മരണകാരണം കൃത്യമായി നിര്‍ണയിക്കാന്‍ മാസങ്ങളെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മരണനിരക്ക് വര്‍ദ്ധിക്കുന്നതിനു ചൂട് ഒരു പ്രധാന പങ്ക് വഹിക്കുകയാണ്. പ്രവിശ്യയിലെ പ്രായം ചെന്നവര്‍ക്കിടയിലാണിത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.


കഴിഞ്ഞ ഒരാഴ്ചക്കിടയിലുണ്ടായ മരണങ്ങളിലേറെയും കുറഞ്ഞ വായുസഞ്ചാരമുള്ള സ്വകാര്യ വസതികളില്‍ തനിച്ച് താമസിക്കുന്ന പ്രായമായവരാണെന്ന് ലാപോയിന്‍്റ് പറഞ്ഞു. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment