ലോകത്താദ്യമായി ഒരു നഗരത്തിലെ എല്ലാ ടാപ്പുകളും വരണ്ടുണങ്ങുന്നു




ലോകത്താദ്യമായി ഒരു നഗരത്തിലെ എല്ലാ ടാപ്പുകളും വരണ്ടുണങ്ങുന്ന അവസ്ഥയിലേക്ക് വരൾച്ച എത്തിക്കഴിഞ്ഞു. 40 ലക്ഷം ജനങ്ങൾ താമസിക്കുന്ന തെക്കേ ആഫ്രിക്കയിലെ കേപ്പ് ടൗൺ ആണ് ആ നഗരം. കേപ്പ് ടൗണിനൊപ്പം കേൾക്കുന്ന നഗരമാണ് ഇന്ത്യയിലെ  ബാംഗ്ലൂർ എന്ന IT വ്യവസായ നഗരം. പാകിസ്ഥാനിലെ കറാച്ചി, ബെയ്‌ജിങ്‌, ആഫ്രിക്കയിലെ പല നഗരങ്ങളും 'Day Zero' ലേക്ക് അടുക്കുകയാണ്.


കേപ്പ് ടൗൺ മരുഭൂമികളുടെ നടുവിലെ നഗരമല്ല. Black നദി നഗരത്തിന്റെ  ഓരത്തിലൂടെ ഒഴുകുന്നു. തെക്കൻ ആഫ്രിക്ക ശരാശരിയിലധികം മഴ ലഭിക്കുന്ന Mediterranian പ്രദേശമാണ് നഗരത്തിലെ ജല സ്രോതസ്സുകളായി 6 ഡാമുകൾ നിലവിലുണ്ട്. ജലക്ഷാമത്തിന്റെ രൂക്ഷത പൊതുവേ അനുഭവപ്പെട്ടിട്ടില്ലാത്ത കേപ്പ് ടൗണിന് 2015ലെ ജലസുരക്ഷാ സമ്മാനം നേടുവാൻ കഴിഞ്ഞു എന്നാൽ നിലവിലെ വാർത്തകൾ അത്ഭുതകരമാം വിധം ഭീതി ജനകമാണ്.


കേപ്പ് ടൗണിലെ 40 ലക്ഷം ആളുകൾക്ക് പ്രതിദിനം July 9 മുതൽs 50 ലിറ്റർ വെള്ളം ഉപയോഗിക്കാനേ അവകാശമുള്ളൂ .അതിൽ അധികം ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ഉതകുന്ന നിയമങ്ങൾ ഉണ്ട് . 


കേപ്പ് ടൗണിന് ജലക്ഷാമം 35,000 തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തും. 3,00,000 ആളുകളെ പരോക്ഷമായി ബാധിക്കും. ജലജന്യ രോഗങ്ങളുടെ തോത് കേപ്പ് ടൗണിൽ വർധിക്കുകയാണ്. ടൂറിസം രംഗത്തേയും വ്യവസായ രംഗത്തേയും കൂടുതൽ കൂടതൽ പ്രതിസന്ധിയിൽ ആക്കുമ്പോൾ കേപ്പ് ടൗൺ വരും നാളുകളിൽ ജനങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതമാകും. ലോകസംസ്കാരത്തിന്റെ പ്രമുഖ തട്ടകമാകുന്ന ഹാരപ്പ, മോഹൻജെദാരോയും പേർഷ്യൻ പുരാതന നഗരങ്ങളും ഓർമ്മകളായ് മാറുവാൻ ആവർത്തിച്ചുണ്ടായ വരൾച്ചയും അസ്വാഭാവികമായ വെള്ളപ്പൊക്കവും കാരണമായിട്ടുണ്ട്. 


കേരളം സമാനമായ ചുറ്റുപാടുകളിലേക്ക് അടുക്കുകയാണെന്ന് തിരിച്ചറിയുവാൻ ഇനി എങ്കിലും നമ്മൾ മടിച്ചു നിൽക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment