കാർബൺ ഫാർമിങ് കേരളത്തിനും മാതൃകയാണ് 




അന്തരീക്ഷ കാര്‍ബണിനെ വലിച്ചെടുത്തു മണ്ണിലെത്തിച്ച് കരുത്തു വര്‍ദ്ധിപ്പിക്കുന്ന കൃഷി രീതിയെ Carbon Farming എന്നു വിളിക്കും. മണ്ണിൽ ഓർഗാനിക്ക് മൂലകങ്ങളുടെ  അളവു വർദ്ധിക്കുന്നതിലൂടെ വളങ്ങളുടെ അളവു കുറക്കുവാൻ  കഴിയും  സസ്യങ്ങളുടെ വളർച്ചക്കും അത്  സഹായകരമാണ്. മണ്ണിലെ ജലാംശവും സൂക്ഷ്മ ജീവികളുടെ സാനിധ്യവും മെച്ചപ്പെടുത്തുന്ന ഇത്തരം കൃഷിരീതി വിവിധ രാജ്യങ്ങളിൽ 500 കോടി ഹെക്ടറിലായി നടക്കുന്നു.


മരങ്ങൾ നട്ടു വളർത്തുന്നതു വഴി  വേരുകളും മണ്ണിലെ ഫംഗസ്സുമായി ബന്ധപ്പെട്ട്  കോളനികൾ  ഉണ്ടാകുന്നുണ്ട്. അതിനെ mycorrhiza എന്നു വിളിക്കും.  ഇവിടെ  mycorrhizia എന്ന ഫംഗസ്സ് വലിയ ജൈവ മണ്ഡലമാണ് ഉണ്ടാക്കുന്നത്. ഒരു ച.മീറ്റർ മണ്ണിൽ 12000 മൈൽ നീളമുള്ള   mycorrhiziaയുടെ തണ്ടുകൾ (Hyphae )നിറഞ്ഞു നിൽക്കുന്നു.ഇതു മണ്ണിന്റെ ഫലഭൂഷ്ടി വർദ്ധിപ്പിക്കും.


ഹരിത വാതകങ്ങളുടെ തോതു കുറക്കുവാൻ കാർബൺ വലിച്ചെടുക്കുന്ന യന്ത്രങ്ങൾ ( Air Scrubbers) ആൽഗകളെ വളർത്തൽ, (കാർബണിനെ കടലിനടിയിൽ ഒളിപ്പിക്കൽ), Basalt പരപ്പുകൾക്ക് (അഗ്നിനി പർവ്വതത്തിൽ നിനുണ്ടാകുന്ന പാറ), കാർബണിനെ പിടിച്ചു വെക്കാൻ കഴിവുണ്ട്.  Biochar ഉപയാേഗിച്ച് കാർബണിനെ മണ്ണിൽ കുഴിച്ചുമൂടാം.(സസ്യങ്ങളെ 300 ഡിഗ്രിയിൽ ചൂടാക്കി,Pyrolysis, മണ്ണിനടിയിൽ കരിക്കട്ടയായി സൂക്ഷിക്കൽ) Biochar ഒരേ സമയം അന്തരീക്ഷ കാർബൺ കുറക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠി വർദ്ധിപ്പിക്കുകയും ചെയ്യും..


വിവിധ രാജ്യങ്ങളിൽ കൃഷിയിലൂടെ അന്തരീക്ഷ കാർബൺ കുറക്കുന്നവർക്ക് ( Carbone Farming) അത്രയും കാർബൺ അളവ് (Carbon credit) കമ്പനികൾക്കു നൽകി പണം നേടാം. (ഒരു ടൺ കാർബണിന് 15 doIIar ) പാരീസ് ഉടമ്പടിയുടെ ഭാഗമായി  25 രാജ്യങ്ങൾ ഇത്തരം രീതികൾ ആരംഭിച്ചു.


ആസ്ട്രേട്രേലിയയിലെ കൃഷിഭൂമിയിൽ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ മണ്ണിന്റെ ഫലഭൂഷ്ടത കുറഞ്ഞിരുന്നു. (30%) കൂടുതൽ കാർബൺ മണ്ണിലെത്തിച്ച്  കരുത്തു വർദ്ധിപ്പിക്കുവാൻ carbone Farming സഹായിച്ചു.ഒപ്പം  അന്തരീക്ഷത്തിലെ കാർബൺ കുറച്ചതിനാൽ  പണവും  നേടി എടുക്കുവാൻ കഴിഞ്ഞു. 


ക്യാനഡയിൽ  കർഷകർ തെരഞ്ഞെടുത്ത Carbon Farming 50 % മണ്ണിലെയും ഇളക്കിമറിക്കൽ (Ploughing)  ഒഴിവാക്കുവാൻ സഹായിച്ചു.


കാലിഫോർണിയയിലെ കർഷകർ കൃഷിയിലൂടെ കുറച്ചു കൊണ്ടുവന്ന കാർബൺ(Carbon Credit)ഷവർലേ എന്ന വൻ കാറു കമ്പനിക്കു കൈമാറി. 5000 കാറുകൾ റോഡിലിറക്കുവാൻ  കമ്പനിക്കാവശ്യമായ അവകാശം അവർ  നേടിയത് കർഷകരിൽ നിന്നും 40000 കാർബൺ ക്രഡിറ്റ് സ്വന്തമാക്കിയതിലൂടെയാണ്.(11000 ഏക്കറിൽ നിന്നും ).ഈ പദ്ധതിയുടെ വിജയത്തിനായി 75 ലക്ഷം ഡോളർ (52 കോടി രൂപ)കർഷകർക്ക് നൽകുവാൻ കാലിഫോർണിയ സർക്കാർ താൽപര്യം കാട്ടിയിരുന്നു. 


ഹവായ് പ്രവശ്യയിൽ പാൻഗോമ മരങ്ങൾ വെച്ചു പിടിപ്പിച്ച് മണ്ണിൽ നൈട്രജന്റെ അളവു വർദ്ധിപ്പിക്കുവാൻ ആവിഷ്ക്കരിച്ച പദ്ധതി വിജയം കണ്ടു.


ഫ്രാൻസിൽ 4 in 1000 എന്ന്  പേരിട്ട പദ്ധതിയിലൂടെ O.4% കാർബൺ മണ്ണിലെത്തിക്കുവാൻ  നടപടികൾ കൈകൊണ്ടു.


കേരളത്തിലെ കർഷകർ കുടുതൽ പ്രതിസന്ധിധിയിലായ വർഷമായിരുന്നു 2018 .പ്രളയം അവരുടെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിച്ചു. കാലാവസ്ഥാ വ്യതിയാനം കൃഷിയെ നഷ്ടത്തിലാക്കി യൂറോപ്പിനേക്കാൾ കൂടുതൽ സസ്യ സാന്ദ്രതയുള്ള നമ്മുടെ നാട്ടിലെ കർഷരും കാർബൺ ഫാമിംഗിനെ കൂടി പരിഗണിക്കുവാൻ തയ്യാറാകണം. വിളകൾക്കാെപ്പം അവരുടെ സസ്യങ്ങൾ ഒളിപ്പിക്കുന്ന കാർബണിനെ മുൻനിർത്തി (Carbon Crediting) കോർപ്പറേറ്റുകളിൽ നിന്നും പണമീടാക്കുവാൻ അവസരമുണ്ട്. ജൈവ കൃഷി വിപുലീകരിക്കുന്നതിനൊപ്പം carbon Credit നെ വിലയിട്ടു വിൽക്കുവാൻ കഴിയുന്നതിലൂടെ അധിക വരുമാനവും ഹരിത വാതകത്തെ നിയന്ത്രിക്കുവാനും കർഷകർക്ക് അവസരമുണ്ടാകും .


പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന കേരളം  , കൃഷിയിടങ്ങളെ മുൻനിർത്തി , കാർബൺ രഹിത സംസ്ഥാനമാകുവാനും (Carbon Neutral kerala, CAN Kerala)  അതിന്റെ ഭാഗമായി കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുവാനും കഴിയുന്ന, Carbone Farmingലേക്ക് വൈകാതെ  ചുവടുറപ്പിക്കേണ്ടതുണ്ട്.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment