കാർബൺ ന്യൂട്രൽ ഓണസദ്യ




കാർബൺ ന്യൂട്രൽ ഓണസദ്യ ( വേവിയ്ക്കാത്തത്) ഓരോന്നും പേരിനു മാത്രം കഴിയ്ക്കുക. ആഗസ്റ്റ് 22 ന് തന്നെ പ്രകൃതി വിഭവങ്ങളുടെ ഈ വർഷത്തെ പരിധി കഴിഞ്ഞിരിയ്ക്കുകയാണ്. നാം ഓരോരുത്തരും ഭൂമിയുടെ കടക്കാരാണ്. നമുക്ക് വേണ്ടത് ഒരു ഭൂമിയല്ല. 1.7ഭൂമി .


ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഭൗമ പരിധി ദിനം, കൂടെ കൂടെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ അടിയന്തിരാവസ്ഥ ( ക്ലൈ മറ്റ് എമർജൻസി ) പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോവിഡ് ഓണക്കാലത്തെ കാർബൺ ന്യൂട്രൽ സദ്യയെക്കുറിച്ചുള്ള ഹരിതചിന്തകൾ പങ്കുവയ്ക്കുന്നു. 

വാഴയിലയിലൊരു ഉഗ്രൻ ഓണസദ്യ. നിലത്ത് ചമ്രം പടിഞ്ഞിരുന്നുകൊണ്ടൂള്ള ഒരോണസദ്യ. ഊർജ്ജത്തിൻ്റെ ഉപഭോഗമില്ല. കാർബൺ പുറംന്തള്ളലില്ല ശരിക്കും ഒരു കാർബൺ ന്യൂട്രൽ ഭക്ഷണം. 100 % പ്രകൃതിദത്തം.


സദ്യവട്ടങ്ങൾ - വേവിക്കാത്ത ഭക്ഷണം.


1. ചോറിനു പകരം മട്ട അവൽ ഉപ്പും പച്ചമുളകും ഇഞ്ചിയും തൈരും കറിവേപ്പിലയും ചേർത്ത് തിരുമ്മി യെടുത്തത് .
2. ഉപ്പുമാങ്ങ അരച്ചുകലക്കി (കടുക് വറക്കാത്തത്)
3. പിണ്ടി പച്ചടി.
4. കാരറ്റ് തോരൻ
5. കുമ്പളങ്ങ ഓലൻ (കുനുകുനെ അരിഞ്ഞത് )
6. പച്ചക്കറി സാലഡ്.
7. പുളിയാറില ചമ്മന്തി.
8. പനിക്കൂർക്കയിലയിട്ട് തിളപ്പിച്ച വെള്ളം.
9. പാഷൻ ഫ്രൂട്ട് ജൂസ്. ഉപ്പിട്ടത്.
10.ഫ്രൂട്ട് സാലഡ്‌ തേൻ ചേർത്തത്.
11. റോബസ്റ്റ പഴപ്രഥമൻ (ചക്കര ചേർത്തത്) 
12. ഇരുമ്പൽ പുളി ഉണക്ക അച്ചാർ
13. കായത്തൊണ്ടു കൊണ്ടുള്ള ഉണക്ക കൊണ്ടാട്ടം.
14. കദളിപ്പഴം.
15. തേങ്ങപ്പൂൾ.
16. ചെറുപയർ മുളപ്പിച്ചത് / പച്ച കപ്പലണ്ടി കുതിർത്തിയത് (തേങ്ങ വിതറിയത്)


നമുക്ക് മുന്നിൽ മറ്റൊരു വഴിയില്ല. കാർബൺ ന്യൂട്രൽ ആവുക മാത്രം.
 

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment