പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം വൈകുമെന്ന് പരിസ്ഥിതി സഹമന്ത്രി




ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം വൈകുമെന്ന് പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബാബുല്‍ സുപ്രിയോ പാർലമെന്റിൽ അറിയിച്ചു. അടൂര്‍ പ്രകാശ് എം. പി യുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിജ്ഞാപനം വൈകുന്ന കാര്യം അറിയിച്ചത്.


ഇ. എസ്. എ പരിധി കുറയ്ക്കുന്നതിന് പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യമുന്നയിക്കുന്നതാണ് അന്തിമ വിജ്ഞാപനം വൈകുന്നതിന് കാരണം.നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി 2020 മാര്‍ച്ച്‌ 30 വരെയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment