കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പദ്ധതികൾ അവസാനിപ്പിക്കുവാൻ സർക്കാർ തയ്യാറാകണം 




പെരിങ്ങമലയിൽ സ്ഥാപിക്കുവാൻ കേരള സർക്കാർ തീരുമാനിച്ച മാലിന്യ പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാൻ സർക്കാരിനായി കോർപ്പറേഷൻ ശ്രമിക്കുന്നു എന്ന വാർത്ത പെരിങ്ങമല മാലിന്യ പ്ലാന്റ് വിരുധ സമതിയുടെ വിജയമായി കരുതാം.പ്ലാന്റിനായി  മറ്റൊരു സ്ഥലം കണ്ടെത്തുവാനുള്ള ശ്രമം സർക്കാർ സംവിധാനത്തിന്റെ തെറ്റായ  സമീപനത്തെ ഓർമ്മിപ്പിക്കുന്നു. 


മാലിന്യ സംസ്ക്കരണം കീറാമുട്ടിയായി തീരുന്നതിന് പകരം ഉപയോഗപ്രദമായ വിഭവങ്ങളാക്കി അവയെ മാറ്റുവാൻ (ഊർജ്ജം, വളം, മറ്റുള്ളവ ) വിവിധ രാജ്യങ്ങൾ വിജയിച്ചിട്ടുണ്ട്. ജപ്പാൻ , ജൈവ മാലിന്യങ്ങളെ വൈദ്യുതി ഉൽപ്പാദനത്തിനായി ഉപയോഗിക്കുവാനായി ആസൂത്രിതമായി നടത്തിയ ശ്രമങ്ങൾ ( ഹുക്കുഷിമ ദുരന്തത്തിനു ശേഷം ) വിജയ പ്രദമാണ്.നൈജീരിയ പോലെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങളെ കുട്ടികൾക്കായി മഴ കോട്ടുകൾ , ബാഗുകൾ ഉണ്ടാക്കുവാൻ വലിയ തോതിൽ  ഉപയോഗിക്കുന്നു.ചില രാജ്യങ്ങൾ പ്ലസ്റ്റിക് ബോട്ടിലുകൾ തമ്മിൽ ബന്ധിച്ച് യാനങ്ങൾ നിർമ്മിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ 10% മാണ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ. 


മൺസൂൺ ശക്തമായിട്ടുള്ള, ജല ശ്രോതസ്സുകൾ സജ്ജീവമായി നില നിൽക്കുന്ന, 550 Km കടൽ തീരമുള്ള കേരളത്തിലെ മാലിന്യ സംസ്ക്കര ണത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ് ,ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തുവാൻ കഴിവുള്ള, (നടത്തുന്ന )സ്ഥാപനങ്ങൾ ഉണ്ടെന്നിരിക്കെ കേരള സർക്കാർ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുവാൻ പരാജയപ്പെടുന്നു.


സംസ്ഥാനത്തെ വ്യക്തിഗത മാലിന്യം ദിനം പ്രതി 400 ഗ്രാമാണ്. 3.30 കോടിയാളുകൾ 13.2 കോടി കിലോ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു .(13000 ടൺ). അവയിൽ 130O ടൺ വരെ  പ്ലാസ്റ്റിക്ക് കുൾ ഉണ്ട്. മാലിന്യ സംസ്ക്കരണത്തിന്റെ പ്രാധമിക സമീപനം അതുണ്ടാകുന്ന ചുറ്റുപാടിൽ തന്നെ  സംസ്ക്കരിക്കുക എന്നതായിരിക്കണം. മാലിന്യം ഉണ്ടാകുന്ന ഇടം വീടാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ തന്നെ അവയെ വേർതിരിക്കുക.ജൈവ മാലിന്യത്തെ anaerobic അന്തരീക്ഷത്തിൽ ( വായുരഹിത ചുറ്റുപാട് ) വിഘടിക്കുവാൻ അവസരമൊരുക്കുക.(അതിനു കഴിയാത്ത സാഹചര്യങ്ങളിൽ  വാർഡിലെ  വീടുകൾക്കായി സംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കുക.) മാലിന്യങ്ങൾ 2 to 4 km ചുറ്റളവിനു പുറത്തേക്ക് കൊണ്ടു പോകുവാൻ അവസരം ഉണ്ടാകരുത്. Incenator(ഉയർന്ന ചൂടിൽ പ്രവർത്തിക്കുന്നവ) പരിസരത്തിന് അപകടകരമാണ് .ഉയർന്ന ചൂട് , പുറത്തേ ക്കൊഴുകുന്ന SIury , ചാരം എന്നിവ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും. പ്ലാസ്റ്റിക്കുകൾ വർദ്ധിച്ച ചൂട് തട്ടാതെ ,പുറത്തു നിന്നും ചൂട് നൽകാതെ (Thermal activity) മറ്റുത്പന്നങ്ങളാക്കി മാറ്റുവാൻ പരമാവധി ശ്രമങ്ങൾ ഉണ്ടാകണം. ചൈന പ്ലാസ്റ്റിക്കുകളെ തടി നിർമ്മാണങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. വീടുകളുടെ കട്ടകൾക്കായി, സ്ക്കൂൾ ബാഗുകളും മഴക്കോട്ട് തുന്നാനും മൃഗങ്ങൾക്കും കൃഷിയിടങ്ങൾക്കും ആവശ്യമായ സഹായികളായും അവയെ രൂപമാറ്റം വരുത്തുവാൻ കഴിയണം. 


മാലിന്യ വിഷയത്തെ വ്യക്തി നിഷ്ഠവും  സാമൂഹികവും എന്ന തരത്തിൽ പരിശോധിക്കുമ്പോൾ  ജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ , ശക്തമായ നിയമങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. ജനങ്ങളെ നയിക്കുന്ന പാർട്ടികൾ, മത സ്ഥാപനങ്ങൾ, സർക്കാർ മറ്റു സംവിധാനങ്ങൾ മാതൃകകളാകണം. നേതാക്കന്മാർ വ്യക്തിപരമായി വിഷയത്തിൽ സന്ദേശ വാഹകരാകണം.വിദ്യാലയങ്ങൾ ഇത്തരം വിഷയങ്ങളുടെ പ്രചാരകരാകുവാനും നിയമ ലംഘകരെ നിയമത്തിന്റെ മുന്നിലെത്തിക്കുവാൻ സഹായിക്കണം.സർക്കാർ ഉദ്യോഗസ്ഥർ വിഷയത്തിൽ പരിപൂർണ്ണമായും പങ്കാളികളാകണം.  


രാജ്യത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ജനങ്ങളുടെ കൈയ്യിൽ എത്തുന്നത് അവർ വാങ്ങുന്ന ഉൽപ്പന്നങ്ങളിലൂടെയാണ്. മുൻ കാലങ്ങളിൽ ഗ്ലാസ്, പേപ്പർ, തടി, ചാക്ക് ,ഇലകൾ എന്നിവ ഉപയോഗിച്ചിരുന്ന ഇടത്ത് ഉൽപ്പാദകർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്തത് ലാഭത്തെ മുൻനിർത്തി മാത്രമാണ്.  ഇവരിൽ ബഹുഭൂരിപക്ഷവും സാങ്കേതിക വിദ്യ ആർജ്ജിക്കുന്നതിൽ മുൻ പന്തിയിലാണ്.അവരുടെ ലാഭം പല രാജ്യങ്ങളുടെ ബജറ്റ് അടങ്കൽ തുകയേക്കാൾ പതിൻ മടങ്ങു വരും.അവരുടെ ഉൽപ്പന്നങ്ങൾക്കൊപ്പം പുറത്തു വരുന്ന (ലാഭം ലക്ഷ്യമാക്കി)പ്ലാസ്റ്റിക് സാമാനങ്ങളെ മടക്കി എടുത്ത് സുരക്ഷിതമാക്കുവാൻ നിർബന്ധിതമാക്കുന്ന നിർദ്ദേശങ്ങൾ സർക്കാർ ഉണ്ടാക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങൾക്ക് യൂറോപ്പ് തയ്യാറായിട്ടുണ്ട്.


സംസ്ഥാന സർക്കാർ മാലിന്യ സംസ്ക്കരണ വിഷയത്തിൽ ഇടപെടുവാൻ ശ്രമിച്ചു വരികയാണ്.ത്രിതല പഞ്ചായത്തുകൾ സ്വച്ഛ ഭാരത് വിഷയത്തെ മുൻ നിർത്തി വികേന്ദ്രീകൃത മാലിന്യ നിർമ്മാർജനത്തെ പറ്റിയാണ്  പ്രതിപാദിക്കുന്നത്.സംസ്ഥാന സർക്കാർ കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ രീതി ആവർത്തിക്കുമ്പോൾ അവർ വിളപ്പിൽശാല സമരത്തെ മറക്കുന്നു.വിവിധ ജില്ലകളിലെ മാലിന്യങ്ങൾ ഒരു കേന്ദ്രത്തിൽ എത്തിച്ച് വലിയ ഊഷ്മാ വിൽ ചൂടാക്കുന്ന രീതി മാലിന്യം സ്വീകരിക്കുന്ന ഇടം മുതൽ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നു.3 ജില്ലകളിലെ മാലിന്യം എന്നാൽ ഏകദേശം 40 ല ക്ഷം  ജനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം (ടൺ)ദിനം പ്രതി ഒരു കേന്ദ്രത്തിൽ എത്തിയ്ക്കുക എന്നത് പ്രായോഗികമായി എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാക്കും എന്നു മനസ്സിലാക്കുവാൻ പ്രത്യേക പoനങ്ങൾ ആവശ്യമില്ല.പെരിങ്ങമലയിൽ നിന്നും മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കും എന്നു പറയുമ്പോൾ ഈ പ്രതിസന്ധികൾ മറ്റൊരു ഗ്രാമത്തിനു മുകളിൽ കെട്ടിവെക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കേരളീയർ തിരിച്ചറിയണം.


പെരിങ്ങമല സമര പ്രവർത്തകരുടെ മാർഗ്ഗം കേരളത്തിലെ മറ്റു ഗ്രാമങ്ങളും സ്വീകരിക്കുന്നതിലൂടെ കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പരിപാടികൾ അവസാനിപ്പിക്കുവാൻ  സർക്കാർ നിർബന്ധിതമാകും എന്നു പ്രതീക്ഷിക്കാം.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment