ചാലിയാറില്‍നിന്ന് അനധികൃതമായി മണലെടുക്കുകയായിരുന്ന 11 തോണികള്‍ പിടികൂടി
മലപ്പുറം: ചാലിയാറില്‍നിന്ന് അനധികൃതമായി മണലെടുക്കുകയായിരുന്ന 11 തോണികള്‍ വാഴക്കാട് പൊലീസ് പിടികൂടി. മപ്രം കടവ്, ഇരട്ടമുഴി, ചെറുവാടിക്കടവ്, വെട്ടുപാറ, വാവൂര് കടവുകളില്‍നിന്നാണ് വാഴക്കാട് ഇന്‍സ്പെക്ടര്‍ കുഞ്ഞിമോയിന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോണികള്‍ പിടികൂടിയത്. പിടികൂടിയ മണല്‍ പൊലീസ് പുഴയിലേക്ക് നിക്ഷേപിച്ചു.
വ്യാഴാഴ്ച രാത്രി അനധികൃതമായി മണല്‍ എടുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടവുകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ മണല്‍വേട്ട പിടിയിലായത്. വിവിധ കടവുകളില്‍ 11 അനധികൃത തോണികളാണ് കണ്ടെത്തിയത്. ഇതില്‍ അഞ്ചെണ്ണം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. ആറെണ്ണം പുഴയിലേക്ക് താഴ്ത്തി.
എസ്.ഐ സുധീഷ് മോന്, എ.എസ്.ഐ ബാബുരാജ്, പൊലീസുകാരായ കെ.വി. മുനീര്‍, മന്‍സൂര്‍, ബാഗേഷ്, നിധീഷ്, ബോട്ട് ഡ്രൈവര്‍ അസ്കര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കടവുകളില്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് വാഴക്കാട് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment